ഭാരതമക്കൾ അമ്മയെപ്പോലെ ബഹുമാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന ദേശീയ പതാകയെ അധിക്ഷേപ്പിക്കുന്ന തരത്തിലുള്ള ദേശവിരുദ്ധവും വിഘടനവാദപരവുമായി പ്രസ്താവനയുമായി പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി പ്രസിഡന്റ് മെഹബൂബ മുഫ്തി. 14 മാസത്തെ തടവില്‍ നിന്ന് മോചിതനായ ശേഷം പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി മേധാവിയായ മെഹബൂബ മുഫ്തി തന്റെ ആദ്യ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുന്നതിനിടെയിലായിരുന്നു വിവാദ പരാമര്‍ശം നടത്തിയത്.
ജമ്മു കശ്മീരിന്റെ പതാക ഉയര്‍ത്താന്‍ അനുവദിക്കാത്തിടത്തോളം കാലം ഇന്ത്യയുടെ ത്രിവര്‍ണ പതാകയും കശ്മീരില്‍ ഉയര്‍ത്താന്‍ അനുവദിക്കില്ലെന്നായിരുന്നു മുഫ്തിയുടെ പ്രസ്താവന. നമ്മുടെ സംസ്ഥാന പതാക തിരിച്ചെത്തിയാല്‍ മാത്രമേ നമ്മള്‍ ദേശീയ പതാക ഉയര്‍ത്തുകയുള്ളൂ. ദേശീയ പതാക ഇവിടെ ( ജമ്മു കശ്മീര്‍ ) ഉണ്ടാകാന്‍ കാരണം നമ്മുടെ സംസ്ഥാന പതാകയും ഭരണഘടനയും കാരണം മാത്രമാണ്. ഈ പതാക കാരണം നമ്മള്‍ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു,’ ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രി മുഫ്തി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
‘ഭരണഘടനയെ അപകീര്‍ത്തിപ്പെടുത്തുന്ന നടപടിയാണ് ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിലൂടെ സംഭവിച്ചത്. ജമ്മു കശ്മീരിന്റെ പതാകയിലൂടെയാണ് ത്രിവര്‍ണ പതാകയുമായുള്ള ബന്ധം സ്ഥാപിക്കുന്നതെന്നും’ മുഫ്തി അവകാശപ്പെട്ടു. ആര്‍ട്ടിക്കിള്‍ 370 പുന: സ്ഥാപിക്കാത്തിടത്തോളം കാലം തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കില്ലെന്ന് മുഫ്തി. മുഫ്തിയുടെ പ്രസ്താവനയ്‌ക്കെതിരേ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
ദേശീയ പതാകയെ അപമാനിക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയ മെഹബൂബ മുഫ്തിയ്ക്കെതിരെ ബിജെപിയും കോണ്‍ഗ്രസും അടക്കംംഗത്തെത്തി.മെഹ്ബൂബ മുഫ്തിയുടെ രാജ്യദ്രോഹപരമായ പരാമര്‍ശങ്ങള്‍ ശ്രദ്ധിക്കണമെന്നും രാജ്യദ്രോഹ പ്രവര്‍ത്തനത്തിന് അവരെ പിടിച്ച് തുറങ്കിലടയ്ക്കണമെന്നും താന്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹയോട് അഭ്യര്‍ത്ഥിക്കുന്നുവെന്ന് ജമ്മു കശ്മീര്‍ ബിജെപി പ്രസിഡന്റ് രവീന്ദര്‍ റെയ്‌ന വ്യക്തമാക്കി.