വൻ ഓഫറുമായി നെറ്റ്ഫ്ളിക്സ്, ഉപഭോക്താക്കള്‍ക്ക് പൂര്‍ണമായും സൗജന്യമായി വീഡിയോ കാണാം

0
394
N...
N...

48 മണിക്കൂര്‍ വീഡിയോകള്‍ കാണാന്‍ ഉപയോക്താക്കള്‍ക്ക് രജിസ്‌ട്രേഷനില്ലാതെയും പണം ഇല്ലാതെയും സാധിക്കും. മാത്രവുമല്ല, രണ്ട് ദിവസത്തെ ഉപയോഗം കഴിഞ്ഞാല്‍ നെറ്റ്ഫ്‌ളിക്‌സ് നിങ്ങളില്‍നിന്ന് പണം ഈടാക്കില്ല. 48 മണിക്കൂര്‍ നേരത്തെ സ്ട്രീം ഫെസ്റ്റ് ഓഫര്‍ ഇന്ത്യയില്‍ വിജയകരമായാല്‍ മറ്റ് വിപണികളിലേക്കും അത് അവതരിപ്പിക്കും.

Net...
Net…

ലോക്ക്ഡൗണ്‍ കാലത്ത് തിയറ്ററുകള്‍ അടച്ചിട്ടതോടെ ഒടിടി പ്ലാറ്റ്ഫോമുകള്‍ക്ക് ആരാധകര്‍ ഏറെയായി. പുത്തന്‍ റിലീസ് ഉള്‍പ്പെടെ നടക്കുന്ന ഒടിടി പ്ലാറ്റ്ഫോമുകളിലെ ആഗോള ഭീമനായ നെറ്റ്ഫ്ളിക്സ് വമ്പൻ ഓഫറുമായി എത്തുകയാണ്. ഉപഭോക്താക്കള്‍ക്ക് പൂര്‍ണമായും സൗജന്യമായി തങ്ങളുടെ ഉള്ളടക്കം ആസ്വദിക്കാനുള്ള അവസരം ഒരുക്കുകയാണ് കമ്പനി.

Netflix
Netflix

ഇത്രയും മണിക്കൂർ ആപ്പ് ആസ്വാദിക്കാനുള്ള അവസരമാണ് നെറ്റ്ഫ്ളിക്സ് ഒരുക്കുന്നത്. ഇതിലൂടെ കൂടുതല്‍ സബ്സ്ക്രൈബേര്‍സിനെ ലഭിക്കുമെന്നാണ് കമ്പനി യുടെ വിലയിരുത്തല്‍. ഡിസംബര്‍ മൂന്ന് അവസാനിച്ച്‌ ഡിസംബര്‍ നാല് പിറക്കുന്ന അര്‍ദ്ധരാത്രിയിലാണ് ആപ്പ് സൗജന്യമാകുന്നത്. പിന്നീടുള്ള 48 മണിക്കൂര്‍ ആസ്വാദകന് നെറ്റ്ഫ്ലിക്സില്‍ ഉള്ള എന്തും എത്ര തവണ വേണമെങ്കിലും കാണാം.
ആപ്പ് തുറക്കുമ്പോള്‍ സാധാരണ രീതിയില്‍ കമ്പനി നിങ്ങളുടെ മണി കാര്‍ഡ് വിവരങ്ങള്‍ ചോദിക്കാറുണ്ടെങ്കിലും ഓഫര്‍ സമയത്ത് അതുമുണ്ടാകില്ല. പുത്തന്‍ വാര്‍ത്തയില്‍ ആരാധകര്‍ സന്തോഷത്തിലാണ്