കഞ്ചാവിൽ നിന്ന് നിർമ്മിക്കപ്പെടുന്ന രണ്ട് ഔഷധങ്ങൾ ഇപ്പോൾ അമേരിക്കയിൽ ഉപയോഗിക്കപ്പെടുന്നുണ്ട്. കഞ്ചാവിൽ നിന്ന് ഉല്പാദിപ്പിക്കുന്ന ടെട്രാ ഹൈഡ്രോ കനാബിനോൾ ഉള്ള ഡ്രോണാബിനോൾ ഗുളിക 1985 മുതൽ അമേരിക്കൻ വിപണിയിൽ ലഭ്യമാണ്.എല്ലാ മാസവും ആര്‍ത്തവ കാലത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ചെറുതല്ല.
ബ്രിട്ടീഷ് മെഡിക്കില്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത് ആര്‍ത്തവകാലത്തെ അമിത രക്തസ്രാവവും വേദനയും മൂഡ് സ്വിങ്സും കാരണം ഓരോ സ്ത്രീകള്‍ക്കും വര്‍ഷത്തില്‍ ഒമ്ബത് ദിവസം അവരുടെ പ്രവര്‍ത്തനക്ഷമത കുറയുന്നു എന്നാണ്.ആര്‍ത്തവ കാലത്തെ വേദനയും കടച്ചിലും അമിതമായ രക്തസ്രാവവും ഇല്ലാതാക്കാന്‍ സാധിക്കുമെന്ന്.
ന്യൂഡല്‍ഹി ആസ്ഥാനമായ ഹെംപ് സ്ട്രീറ്റ് കമ്പനിയാണ് ‘ത്രിലോക്യ വിജയവാടി’ എന്ന പേരില്‍ മരുന്ന് ഇറക്കുന്നത്. ആര്‍ത്തവത്തെ തുടര്‍ന്നുണ്ടാകുന്ന വേദനകള്‍ക്കും മറ്റു വേദനകള്‍ക്കും ശാന്തി നല്‍കുന്നതാണ് ഈ ഔഷധമെന്ന് ഹെംപ് സ്ത്ട്രീറ്റ് സ്ഥാപകരിലൊരാളായ ശ്രെയ് ജെയിന്‍ പറയുന്നു. ഓരോ മാസവും സ്ത്രീകള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്ന് സംസാരിക്കാന്‍ പോലും സാധിക്കാത്ത സാഹചര്യമാണ് രാജ്യത്തുള്ളത്.
വേണ്ടത്ര ഗൗരവത്തോടെ പരിഗണിക്കാത്തതിനാല്‍ തന്നെ സ്ത്രീകളുടെ വേദനയും ആശങ്കയും വര്‍ധിക്കുന്നു. വേദനക്കുള്ള അലോപതി മരുന്നുകള്‍ പലതും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നവയാണ്.അതിനാലാണ് ശാസ്ത്രീയമായി ആയുര്‍വേദ മരുന്നു തയ്യാറാക്കാന്‍ തീരുമാനിച്ചതെന്നും ശ്രേയ് പറയുന്നു. ഉപയോഗിച്ചുള്ള 15 മരുന്നുകള്‍ നിലവില്‍ കമ്പനി ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ഇതിന് എല്ലാവിധ അനുമതികളുമുണ്ട്. കഞ്ചാവിന്റെ ഉത്തരവാദിത്തപൂര്‍ണമായ ഉപയോഗമാണ് കമ്പനി ലക്ഷ്യമിടുന്നതെന്നും ശ്രേയ് പറയുന്നു.
ലോകത്തെ 85 ശതമാനം സ്ത്രീകളും പിരീഡ്‌സ് കാലത്ത് വേദനയും കടച്ചിലും രക്തസ്രാവവും അനുഭവിക്കാറുണ്ടെന്നാണ് ബ്രിട്ടീഷ് മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്. ഇത് സ്ത്രീകളുടെയും കുടുംബത്തിന്റെയും പൊതു ആരോഗ്യത്തെയും ബാധിക്കുന്നു. ഇത്രയും നിര്‍ണായകമായിട്ടും വേണ്ടത്ര പരിഗണന കിട്ടാത്ത ഒരു പ്രശ്‌നമാണിത്.
കഞ്ചാവ് ചെടിയില്‍ അടങ്ങിയ കന്നാബിനോയ്ഡ്‌സുകളെ വേദന, ഉറക്കക്കുറവ്, വിഷാദരോഗം, ആശങ്ക അപസ്മാരം, മള്‍ട്ടിപ്പിള്‍ സ്‌ക്ലീറോസിസ്, ലൈംഗിക രോഗങ്ങള്‍ എന്നിവക്കു ചികില്‍സക്കായി ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ നിലപാടിന്റെ അടിസ്ഥാനത്തില്‍ അപകടകരമായ ലഹരിമരുന്നുകളുടെ പട്ടികയില്‍ നിന്ന് ഐക്യരാഷ്ട്ര സഭ കഞ്ചാവിനെ നീക്കിയത് കഴിഞ്ഞ മാസമാണ്.