ലെഗ്ഗിങ്ങ്സ് ഉപയോഗിക്കുന്നത് ആരോഗ്യ പ്രശ്നങ്ങള്‍ക്ക് വഴി തെളിക്കാം!

0
395

ഫാഷന്‍ ഒരു പരിധിവരെ നല്ലതാണ്. എന്നാല്‍ ചില ചീത്തവശങ്ങളും ഫാഷന്‍ പ്രേമികള്‍ അറിയേണ്ടതുണ്ട്. നമ്മുടെ യുവതികള്‍ ഏറ്റവുമധികം ഉപയോഗിക്കുന്ന വസ്ത്രമായി മാറിയിരിക്കുകയാണ് ലെഗ്ഗിംഗസ്. ചെറുപ്പക്കാര്‍ മാത്രമല്ല എല്ലാ പ്രായത്തിലെ സ്ത്രീകളും ഇവ ധരിക്കാന്‍ തുടങ്ങിയിട്ടുണ്ട്. പണ്ട്‌ അടിവസ്‌ത്രമായി പറഞ്ഞു കേട്ടിരുന്ന ഒരു വേഷം എങ്ങനെ കേരളത്തിലെ സ്‌ത്രീജനങ്ങള്‍ക്ക്‌ ഇഷ്‌ടവേഷമായി മാറി.തണുപ്പുകാലത്ത് ചര്‍മ്മത്തിന്റെ ചൂട് നിലനിര്‍ത്താനാണ് ആദ്യകാലത്ത് ലെഗ്ഗിങ്ങ്‌സ് കൂടുതലും ഉപയോഗിച്ചിരുന്നത്. ആദ്യകാലത്ത് ഓരോ കാലിലും പ്രത്യേകം അണിയുന്ന തരത്തിലായിരുന്നു ലെഗ്ഗിംഗ്‌സിന്റെ രൂപകല്‍പ്പനയെങ്കിലും ചുരുങ്ങിയ കാലയളവില്‍ ഇന്നു കാണുന്ന തരത്തിലുളള ലെഗ്ഗിംഗ്‌സ് വിപണിയിലെത്തി തുടങ്ങി.

വ്യായാമം ചെയ്യുമ്ബോഴും ലെഗ്ഗിങ്ങ്‌സ് ഉപയോഗപ്രദമായിരുന്നു. എന്നാല്‍ കാലക്രമേണ എല്ലാ കാലാവസ്ഥയിലും എല്ലാ അവസരത്തിലും ലെഗ്ഗിംഗ്‌സ് ഉപയോഗിക്കപ്പെടാന്‍ തുടങ്ങി.എന്നാല്‍ ഇത് ഉണ്ടാക്കുന്നത് സാമൂഹിക പ്രശ്നങ്ങളും ചില്ലറയല്ല. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് ആളുകളുടെ ചിന്താഗതിയിലെ പ്രശ്നമാണ്. ഉള്ളിലുള്ളതെല്ലാം തുറന്നു കാട്ടുന്ന തരത്തിലുള്ള ഈ ഡ്രസ്സ് നമ്മുടെ സംസ്കാരത്തിന് ചേര്‍ന്നതല്ല എന്നതാണ് ഇതിനെ പ്രതികൂലിക്കുന്നവര്‍ പറയുന്ന പ്രധാന ന്യായം.

Leggings
Leggings

എന്നാല്‍ ശരീരത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ലെഗ്ഗിംഗ്‌സ് യാത്രകളില്‍ വളരെ സൗകര്യപ്രദമായി തീര്‍ന്നു. ഇതിനെല്ലാമുപരിയായി ഫിറ്റ് ഇന്‍ ഷേപ്പ് എന്ന ചിന്താഗതി ശക്തിയാര്‍ജ്ജിച്ചത് ലെഗ്ഗിംഗ്‌സിന്റെ ജനപ്രിയത കൂട്ടി. കണങ്കാല്‍ വരെയുളള ലെഗ്ഗിംഗ്‌സാണ് കൂടുതല്‍ പ്രചാരത്തിലുളളതെങ്കിലും കാലുകളുടെ പകുതി നീളം വരെയുളളതും കാല്‍മുട്ട് വരെ മാത്രം എത്തുന്ന തരത്തിലുളളതുമായ ലെഗ്ഗിംഗ്‌സും ലഭ്യമാണ്. അഞ്ചിരട്ടി വരെ നീളം കൂട്ടി തിരികെ പഴയ നീളത്തിലെത്താനുളള കഴിവുള്ള പ്രത്യേക നാരുകള്‍ കൊണ്ടാണ് ലെഗ്ഗിന്‍സ് ഉണ്ടാക്കിയിട്ടുള്ളത്. സ്പാന്‍ഡെക്‌സ് നാരുകള്‍ നൈലോണ്‍, കോട്ടണ്‍, സില്‍ക്, കമ്പിളി എന്നിവയില്‍ ഏതെങ്കിലുമായി ഇഴചേര്‍ത്താണ് ലെഗ്ഗിംഗ്‌സ് ഉണ്ടാക്കുന്നത്.

കാലുകളുടെ രൂപസൗകുമാര്യം എടുത്തുകാട്ടാന്‍ സഹായിക്കുന്ന ലെഗ്ഗിംഗ്‌സിന്റെ ഉപയോഗത്തെച്ചൊല്ലി പല വിവാദങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഇവയുടെ ഉപയോഗം പല ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കാം, പ്രത്യേകിച്ച്‌ ഈ വേനല്‍ക്കാലത്ത്. ചില ലെഗ്ഗിംഗ്‌സുകളുടെ തുണി വിയര്‍പ്പ് വലിച്ചെടുക്കുന്ന തരത്തിലുളളതാണെങ്കിലും അനേകം മണിക്കൂറുകള്‍ ചര്‍മത്തോട് ചേര്‍ന്നു കിടക്കുന്ന ഇവ ചര്‍മത്തിനു മുകളിലെ വായു സഞ്ചാരത്തെ സാരമായി ബാധിക്കും. ഇതു കാരണം കാലിന്റെ ഇടുക്കുകളില്‍ വിയര്‍പ്പ് തങ്ങി നിന്ന് പൂപ്പല്‍ ബാധയുണ്ടാകാന്‍ വളരെയേറെ സാധ്യതയുണ്ട്. ഈ അവസ്ഥയില്‍ സ്ഥിരമായി ലെഗ്ഗിംഗ്‌സ് ഉപയോഗിക്കുന്നത് ഒഴിവാക്കുകയാണ് നല്ലത്.

സുഖത്തിന് വേണ്ടിയാണ് ഇറുകിയ വസ്ത്രങ്ങള്‍ നമ്മള്‍ പലപ്പോഴും തെരഞ്ഞെടുക്കാറുള്ളത്. എന്നാല്‍ പുതിയ ട്രന്‍ഡായ സ്‌കിന്നി വസ്ത്രങ്ങള്‍ നമ്മുടെ ശരീരത്തില്‍ പതുക്കെ ചില മാറ്റങ്ങളും വരുത്തുന്നുണ്ടെന്ന് അറിയുക. ശരീരത്തിലെ ഞരമ്പുകൾ  ഇത്തരം വസ്ത്രങ്ങളുടെ സമ്മര്‍ദ്ദത്തില്‍ ഞെരുങ്ങാനും ഇടുപ്പെല്ലിന്റെ അനായാസചലനത്തെ നിയന്ത്രിക്കാനും കാരണമാകുന്നുണ്ടെന്നാണ് വിദഗ്ധരുടെ സാക്ഷ്യപ്പെടുത്തല്‍. ഇത്തരത്തിലുള്ള ഞെരുങ്ങല്‍ നട്ടെല്ലിന് സമ്മര്‍ദ്ദം കൂട്ടുകയും സാവധാനത്തില്‍ അത് പുറംവേദനയിലേക്ക് നമ്മളെ കൊണ്ടെത്തിക്കുകയും ചെയ്യും.

Leg
Leg

ശരീരത്തോട് ഇഴുകിച്ചേര്‍ന്ന് നില്‍ക്കുന്ന ലെഗ്ഗിന്‍സ് അരഭാഗത്ത് മാത്രമല്ല ഇറുങ്ങി നില്‍ക്കുന്നത്. ഇടുപ്പ്, തുട, കാല്‍ഫ് മസില്‍ എന്ന് വിളിക്കുന്ന മുട്ടിന് തൊട്ടുതാഴെയുള്ള മാംസഭാഗം എന്നിവിടങ്ങളിലെല്ലാം ഒരേ പോലെ സമ്മര്‍ദ്ദം നല്‍കി ഇറുങ്ങി നില്‍ക്കുന്നവയാണ്. ഇത് സന്ധികള്‍ക്ക് വലിവ് ഉണ്ടാക്കുന്നു. കൂടാതെ പാന്റിന്റെ പിറകിലെ പോക്കറ്റിലായി മൊബൈല്‍ ഫോണ്‍ ഇടുന്നതിലൂടെ ഇടുപ്പുകളുടെ പരസ്പര യോജിപ്പ് തകരാറിലാക്കുകയും തന്മൂലം പുറംവേദന പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്യുന്നു.ലെഗ്ഗിംഗ്‌സ്‌ നിയമവിരുദ്ധമല്ലെന്നത്‌ സത്യം. പക്ഷേ നമ്മുടെ സാംസ്‌കാരിക ബോധവും ചുറ്റുപാടുമുള്ള അറിവിന്റെ വെളിച്ചവും രൂപപ്പെടുത്തേണ്ട ചില മര്യാദകളുണ്ട്‌. നമ്മുടെ സംസ്കാരത്തിനും മാന്യതയ്ക്കും ചേരുന്ന രീതിയില്‍ അവ അണിയുന്നതാണ് അഭികാമ്യം.