ചുവടുകളുമായി ‌ മിയയും അശ്വിനും വൈറല്‍ കപ്പിള്‍സിൽ

0
349
Miya-Aswin
Miya-Aswin

സരിഗമപയ്ക്ക് ശേഷം അടുത്ത പരിപാടിയുമായി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തുകയാണ് ജീവ.മിസ്റ്റര്‍ ആന്‍ഡ് മിസ്സിസിന്റെ പ്രമോ വീഡിയോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിരിക്കുകയാണ്. ഇത്തവണത്തെ വരവില്‍ താന്‍ മാത്രമല്ല ഭാര്യ അപര്‍ണ്ണയും, മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ സ്വന്തം അവതാരകനായ ജിപിയും ഒപ്പമുണ്ടെന്നും താരം പറഞ്ഞിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയ 8 ജോഡികള്‍ക്കൊപ്പമായാണ് ജീവയും സംഘവും എത്തുന്നത്. ജിപിയാണ് ഷോയുടെ പ്രധാന വിധികര്‍ത്താവ്.

Miya
Miya

വ്യത്യസ്തമായൊരു റോളിലാണ് തന്റെ വരവെന്നും അതിന്റെ ത്രില്ലിലാണ് താനെന്നും താരം മുന്‍പ് പറഞ്ഞിരുന്നു. പാട്ടുവണ്ടിയെന്ന പരിപാടിയിലൂടെയായിരുന്നു ഇരുവരും ആദ്യമായി പരിചയപ്പെട്ടത്. അടുത്ത സുഹൃത്തുക്കളായി മാറിയ ഇരുവരും പിന്നീട് പ്രണയത്തിലാവുകയായിരുന്നു. എയര്‍ഹോസ്റ്റസായ അപര്‍ണ്ണ വിദേശത്തേക്ക് പോവുകയായിരുന്നു. സരിഗമപയിലൂടെ പ്രേക്ഷക മനസ്സില്‍ സ്ഥാനം നേടിയെടുക്കുകയായിരുന്നു ജീവ.

Aswin miya
Aswin miya

മത്സരാര്‍ത്ഥികളും വിധികര്‍ത്താക്കളും അതിഥികളുമെല്ലാമായി ജീവയെക്കുറിച്ച്‌ പറയാതെ ഒരാള്‍ പോലും സരിഗമപ വിട്ടട് പോവാത്ത സ്ഥിതിയായിരുന്നു. ഷോ അവസാനിച്ച്‌ നാളുകള്‍ പിന്നിടുന്നതിനിടയിലാണ് പുതിയ പരിപാടിയെക്കുറിച്ച്‌ പറഞ്ഞ് ജീവ എത്തിയത്.സുമിത്തും ഹിമയുള്‍പ്പടെ പ്രേക്ഷകര്‍ക്ക് പരിചിതരായി മാറിയ ജോഡികളാണ് മിസ്റ്റര്‍ ആന്‍സ് മിസ്സില്‍ പങ്കെടുക്കുന്നത്. ഒക്ടോബര്‍ 4 മുതല്‍ സംപ്രേഷണം ചെയ്യുന്ന പരിപാടിയുടെ പുതിയ പ്രമോ വീഡിയോ വൈറലായി മാറിക്കൊണ്ടിരിക്കുകയാണ് ഇപ്പോള്‍. മിയയും അശ്വിനുമാണ് പ്രധാന അതിഥികളായെത്തുന്നത്