എന്റെ മാവും പൂക്കും സിനിമയുടെ ചിത്രീകരണം ആരംഭിച്ചു

0
473
Ente-Maavum-Pookkum.film
Ente-Maavum-Pookkum.film

ഇന്ത്യന്‍ പനോരമയിലും ഗോവ ചലച്ചിത്രമേളയിലും പ്രദര്‍ശിപ്പിക്കപ്പെട്ട ഫോർ യൂ ക്രിയേന്‍സിന്റെ ബാനറില്‍ അലി കാക്കനാട് നിര്‍മ്മിച്ച  മക്കനയ്ക്ക് ശേഷം റഹീം ഖാദര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ” എന്റെ മാവും പൂക്കും” എന്ന ചിത്രം എസ് ആര്‍ എസ് ക്രിയേഷന്‍സിന്റെ ബാനറില്‍ എസ് ആര്‍ സിദ്ധിഖും സലീം എലവുംകുടിയും ചേര്‍ന്ന് നിര്‍മ്മിക്കുന്നു.

അച്ഛന്റെ മരണശേഷം കുടുംബഭാരം ചുമലിലേറ്റേണ്ടിവന്ന രമേശന് തുടര്‍ന്നുള്ള പ്രതിസന്ധികള്‍ വലുതായിരുന്നു. അതിനെ തരണം ചെയ്യാനുള്ള രമേശന്റെ ശ്രമങ്ങള്‍ മറ്റുള്ളവര്‍ക്ക് രസകരമായി തോന്നുമെങ്കിലും അവന്റെ നിസ്സഹായാവസ്ഥ സങ്കടകരമാണ്. അവന്റെ മനസ്സ് കാണാത്ത കൂടപിറപ്പുകള്‍ക്ക് മുന്നില്‍ സ്വയം തോല്‍വി ഏറ്റുവാങ്ങി ഒളിച്ചോടാന്‍ ശ്രമിക്കുമ്പോൾ  അവന്റെ മാവും പൂക്കുകയായിരുന്നു.

New Film
New Film

അഖില്‍പ്രഭാകര്‍ , നവാസ് വള്ളിക്കുന്ന്, ഭീമന്‍ രഘു, ശിവജി ഗുരുവായൂര്‍ , ശ്രീജിത്ത് സത്യരാജ്, സാലൂ കൂറ്റനാട്, ചേലമറ്റം ഖാദര്‍, മീനാക്ഷി മധു രാഘവ്, സീമാ ജി നായര്‍ , ആര്യദേവി, കലാമണ്ഡലം തീര്‍ത്ഥ എന്നിവരോടൊപ്പം തെന്നിന്ത്യന്‍ നടി “സിമര്‍ സിങ് ” നായികയായെത്തുന്നു.

ബാനര്‍ – എസ് ആര്‍ എസ് ക്രിയേഷന്‍സ്, നിര്‍മ്മാണം – എസ് ആര്‍ സിദ്ധിഖ്, സലീം എലവുംകുടി , രചന , സംവിധാനം – റഹീം ഖാദര്‍, ഛായാഗ്രഹണം – ടി ഷമീര്‍ മുഹമ്മദ്, എഡിറ്റിംഗ് – മെന്റോസ് ആന്റണി, ഗാനരചന – ശിവദാസ് തത്തംപ്പിള്ളി, സംഗീതം – ജോര്‍ജ് നിര്‍മ്മല്‍ , ആലാപനം – വിജയ് യേശുദാസ് , ശ്വേതാ മോഹന്‍ , പശ്ചാത്തലസംഗീതം – ജുബൈര്‍ മുഹമ്മദ്, പ്രൊ: കണ്‍ട്രോളര്‍ – ഷറഫ് കരുപ്പടന്ന, കല- മില്‍ട്ടണ്‍ തോമസ്,

Ente Mavum Pookum.new
Ente Mavum Pookum.new

ചമയം – ബിബിന്‍ തൊടുപുഴ , കോസ്റ്റ്യും – മെല്‍വിന്‍ ജെ, പ്രൊ: എക്സി :- സജീവ് അര്‍ജുനന്‍ , സഹസംവിധാനം – വഹീദാ അറയ്ക്കല്‍, ഡിസൈന്‍സ് – സജീഷ് എം ഡിസൈന്‍സ്, സ്റ്റില്‍സ് – അജേഷ് ആവണി , ലെയ്സണ്‍ ഓഫീസര്‍ – മിയ അഷ്റഫ്, ഫിനാന്‍സ് മാനേജര്‍ – സജീവന്‍ കൊമ്ബനാട്, പി ആര്‍ ഓ – അജയ് തുണ്ടത്തില്‍ . എറണാകുളത്തും പരിസരപ്രദേശങ്ങളിലുമായി ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുന്നു.