എന്റെ പുരുഷൻ നിൽക്കുന്നത് എന്റെ ഹീറോയ്ക്ക് ഒപ്പമാണ്, ദുർഗ കൃഷ്ണ

0
432
My-Man-and-My-Hero
My-Man-and-My-Hero

വിമാനം എന്ന സിനിമയിലൂടെ മലയാള സിനിമാ രംഗത്തേക്കെത്തിയ താരമാണ് ദുര്‍ഗ കൃഷ്ണ. വളരെ പെട്ടെന്നു തന്നെ മലയാളികളുടെ ഇഷ്ടം സമ്പാദിക്കാനും ആരാധകരെ സ്വന്തമാക്കാനും ദുര്‍ഗയ്ക്ക് സാധിച്ചിട്ടുണ്ട്.  വിമാനത്തിലൂടെ അരങ്ങേറിയ ദുര്‍ഗ പ്രേതം 2, ലവ് ആക്ഷന്‍ ഡ്രാമ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് ശ്രദ്ധ നേടുന്നത്. കിങ് ഫിഷ്, കണ്‍ഫെഷന്‍സ് ഓഫ് എ കുക്കു, റാം തുടങ്ങിയ സിനിമകളാണ് ഇനി പുറത്തിറങ്ങാനുള്ളത്.

Mohanlal
Mohanlal

ഗൗതമി നായരുടെ വൃത്തത്തിലും ദുര്‍ഗ പ്രധാന വേഷത്തിലെത്തുന്നുണ്ട്. സമൂഹമാധ്യമങ്ങളിലും സജീവമായ താരം അടുത്തിടയില്‍ കാമുകനൊപ്പമുള്ള ചിത്രം പങ്കുവെച്ചിരുന്നു. ഇപ്പോഴിതാ നടന്‍ മോഹന്‍ലാലിനൊപ്പമുള്ള ചിത്രവുമായി എത്തിയിരിക്കുകയാണ് ദുര്‍ഗ. ദുര്‍ഗ കൃഷ്‍ണ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്.

Mohanlal.new
Mohanlal.new

കാമുകന്‍ അര്‍ജുന്‍ രവീന്ദ്രനും മോഹന്‍ലാലിന് ഒപ്പം ഫോട്ടോ എടുത്തിട്ടുണ്ട്. ‘എന്റെ പുരുഷന്‍ എന്റെ ഹീറോയ്‍ക്ക് ഒപ്പം’ എന്ന ദുര്‍ഗ കൃഷ്‍ണ ക്യാപ്ഷനോടുകൂടിയാണ് ദുര്‍ഗ ചിത്രം പങ്കുവെച്ചിരിക്കുന്നത്.ദുര്‍ഗ കൃഷ്‍ണയുടെ സഹോദരന്‍ ദുഷ്യന്ത് കൃഷ്‍ണയും മോഹന്‍ലാലിനൊപ്പം ഫോട്ടോ എടുത്തിട്ടുണ്ട്.മോഹന്‍ലാലിന്റെ റാം എന്ന സിനിമയില്‍ ദുര്‍ഗ കൃഷ്‍ണ അഭിനയിക്കുന്നുണ്ട്. അടുത്തിടെ ആരാധകരോട് സംസാരിക്കുന്നതിനിടെയാണ് ദുര്ഗ തന്റെ കാമുകനെ കുറിച്ച് പറഞ്ഞത്