കര്‍ഷക സമരം, പ്രക്ഷോഭത്തെ പിന്തുണച്ചവര്‍ക്ക് എന്‍.ഐ.എയുടെ നോട്ടീസ്

0
427
NIA.Fam
NIA.Fam

കര്‍ഷക സമരത്തെ അടിച്ചമര്‍ത്താന്‍ കേന്ദ്രസര്‍ക്കാര്‍ നാഷനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി(എന്‍.ഐ.എ)യെ ആയുധമാക്കുന്നുവെന്ന്​ കര്‍ഷകര്‍. പ്രക്ഷോഭത്തെ പിന്തുണച്ചവര്‍ക്ക്​ എന്‍.ഐ.എ നോട്ടീസ്​ അയച്ചിരിക്കുകയാണെന്ന്​ കര്‍ഷകര്‍ പറഞ്ഞു.കേന്ദ്രസര്‍ക്കാറും കര്‍ഷകരും തമ്മില്‍ ഡല്‍ഹിയിലെ വിഗ്യാന്‍ ഭവനില്‍ നടത്തിയ ഒൻമ്പതാംഘട്ട ചര്‍ച്ചയില്‍ കര്‍ഷകര്‍ ഇക്കാര്യം ഉയര്‍ത്തിക്കാട്ടിയിട്ടുണ്ട്​സമരത്തിനിടെ മരിച്ച കര്‍ഷകരുടെ കുടുംബത്തിനും കര്‍ഷക സംഘടനകള്‍ക്കും ഫണ്ട്​ കൈമാറിയവര്‍ക്ക്​​ എന്‍.ഐ.എ നോട്ടീസ്​ അയച്ചിരിക്കുകയാണെന്ന്​ രാഷ്​ട്രീയ കിസാന്‍ മഹാസംഘ്​ നേതാവ്​ അഭിമന്യൂ കോഹര്‍ ‘ദ ക്വിന്‍റ്​’ ഓ​ണ്‍​ൈലനിനോട്​ പറഞ്ഞു.

nia.
nia.

ചര്‍ച്ചയില്‍ ഈ വിഷയം ഉയര്‍ത്തികൊണ്ടുവന്നതായും വിയോജിപ്പുകള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നതായി കേന്ദ്രം പറഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.യു.എസ്​ ആസ്​ഥാനമായി പ്രവര്‍ത്തിക്കുന്ന സിഖ്​ ഫോര്‍ ജസ്റ്റിസുമായി ബന്ധമുള്ള പഞ്ചാബ്​ സ്വദേശികള്‍ക്കെതിരെയാണ്​ എന്‍.ഐ.എ ​എഫ്​.ഐ.ആര്‍ രജിസ്​റ്റര്‍ ചെയ്​തത്​. ഇതില്‍ വിനോദ യാത്ര ബസ്​ ഓപ്പ​േററ്റര്‍, ചെറുകിട വ്യവസായികള്‍, കേബ്​ള്‍ ടി.വി ഒാപ്പറേറ്റര്‍മാര്‍ തുടങ്ങിയവര്‍ ഉള്‍പ്പെടും. കൂടാതെ മാധ്യമപ്രവര്‍ത്തകര്‍ക്കും എന്‍.ജി.ഒകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും​ നോട്ടീസ്​ അയച്ചിട്ടുണ്ട്​.

യു.എസില്‍നിന്നുള്ള ഗുര്‍പത്​വന്ത്​ സിങ്​ പന്നു, യു.കെ ആസ്​ഥാനമായി പ്രവര്‍ത്തിക്കുന്ന പരംജീത്​ സിങ് പമ്മ, കാനഡയിലെ ഹര്‍ദീപ്​ സിങ്​ നിജ്ജാര്‍ എന്നിവര്‍ക്കെതിരെയാണ്​ ഡിസംബര്‍ 15ന്​ ഡല്‍ഹിയില്‍ എഫ്​.ഐ.ആര്‍ രജിസ്റ്റര്‍​ ചെയ്​തത്​. സിഖ്​ ഫോര്‍ ജസ്റ്റിസിന്‍റെ തലവനാണ്​ പന്നു.സിഖ്​ ഫോര്‍ ജസ്റ്റിസ്​, മറ്റ്​ ഖലിസ്​ഥാനി തീവ്രവാദി സംഘടനകള്‍ ഉള്‍പ്പെടെ കര്‍ഷക പ്രക്ഷോഭത്തിലേക്ക്​ നുഴഞ്ഞുകയറിയതായി കേന്ദ്രസര്‍ക്കാറിന്​ വിവരം ലഭിച്ചു. ഇത്തരം സംഘടനകള്‍ ഭയാന്തരീക്ഷം സൃഷ്​ടിക്കുകയും ജനങ്ങളെ അസംതൃപ്​തരാക്കുകയും ഇന്ത്യന്‍ സര്‍ക്കാറിനെതിരെ കലാപത്തിന്​ പ്രോത്സാഹിപ്പിക്കുന്നുവെന്നും ആരോപിച്ചാണ്​ എഫ്​.ഐ.ആര്‍. കൂടാതെ വിദേശത്തുനിന്ന്​ ഫണ്ട്​ ശേഖരിക്കുന്നുവെന്നും എഫ്​.ഐ.ആറില്‍ പറയുന്നു.

strike-shift-government
strike-shift-government

പ്രക്ഷോഭത്തില്‍ ഖലിസ്​ഥാനികള്‍ നുഴഞ്ഞുകയറിട്ടുണ്ടെന്ന്​ അറ്റോര്‍ണി ജനറല്‍ മുഖേന കേന്ദ്രം സുപ്രീംകോടതിയെ അറിയിച്ചതിന്​ പിന്നാലെയാണ്​ പുതിയ നീക്കം. ഖലിസ്​ഥാനികള്‍ക്കെതിരായി പ്രവര്‍ത്തിച്ച കര്‍ഷകരെ കേന്ദ്രം അപമാനിക്കുകയാണെന്ന്​ കര്‍ഷക സംഘടനകള്‍ പറഞ്ഞു. കേന്ദ്രം എന്‍.ഐ.എയെ ഉപയോഗിച്ച്‌​ കര്‍ഷകരെ ഉപദ്രവിക്കുകയാണെന്ന്​ ശിരോമണി അകാലിദള്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, കര്‍ഷക സമരത്തിന്​ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌​ തുക കൈമാറിയ സംഘടനകളെല്ലാം ഖാലിസ്​ഥാനികള്‍ക്കെതിരെ നിലപാടുകള്‍ സ്വീകരിച്ചവരാണെന്നും കര്‍ഷക സംഘടനകള്‍ പറഞ്ഞു.