വാനമ്പാടിയിലേക്ക് വീണ്ടും വരാൻ ഒരുങ്ങി നിര്‍മ്മലയും ചന്ദ്രേട്ടനും, കഥകളുമായി ഉമ നായർ

0
555
Uma-Nair-Vanambadi.
Uma-Nair-Vanambadi.

മലയാള ടെലിവിഷനുകളിലെ ജനപ്രിയ പരമ്പര ഏതെന്ന ചോദ്യത്തിന് കുറച്ചുകാലമായുള്ള ഉത്തരം , ഏഷ്യാനെറ്റിൽ .സംപ്രേഷണം ചെയ്തുവന്ന വാനമ്പാടി എന്നായിരുന്നു.കുട്ടിത്താരങ്ങളും, കഥയുടെ വ്യാഖ്യാനരീതിയും ചമയവുമെല്ലാം വ്യത്യസ്തത പുലര്‍ത്തിയതാണ് വാനമ്പാടിയെന്ന പരമ്പരയെ വ്യത്യസ്തമാക്കിയിരുന്നത്.

വാനമ്പാടിയിലെ നിര്‍മ്മലയും ചന്ദ്രേട്ടനും അടുത്ത പരമ്പരയ്ക്കായി ഒരുമിക്കുന്നുണ്ടെന്ന് വിവരങ്ങളും പുറത്തുവന്നിരുന്നു. ഇന്ദുലേഖയില്‍ ഒരുമിച്ച് അഭിനയിക്കുന്നുണ്ടെന്നുള്ള വിശേഷം പങ്കുവെച്ച് ഇരുതാരങ്ങളും എത്തിയിരുന്നു.

Vanambadi-jp
Vanambadi-jp

വാനമ്പാടിയിലൂടെ നിർമ്മലേടത്തിയായി എത്തി പ്രേക്ഷക ഹൃദയം കീഴടക്കുകയായിരുന്നു ഉമാ നായർ മൂന്നര വര്‍ഷത്തെ ജൈത്രയാത്ര ഒടുവില്‍ അടുത്തിടെയായിരുന്നു പരമ്പര അവസാനിപ്പിച്ചത്. സോഷ്യല്‍ മീഡിയയില്‍ സജീവമായ ഉമ നായർ പങ്കുവെയ്ക്കുന്ന വിശേഷങ്ങൾ ആരാധകർ പെട്ടെന്ന് ഏറ്റെടുക്കാറുണ്ട്.

Uma nair.hus
Uma nair.hus

കാത്തിരിപ്പിനൊടുവിലായി പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയിരിക്കുകയാണ് ഇന്ദുലേഖ. ഈ വരവിന് മു്‌ന്നോടിയായി വിശേഷങ്ങള്‍ പറഞ്ഞ് ഉമ നായരെത്തിയിരുന്നു.ഒരുപാട് ആരാധകരുള്ള താരമാണ് നിര്‍മ്മലയായി വേഷമിടുന്ന ഉമാ നായര്‍. സീരിയലില്‍ മാത്രമല്ല സിനിമയിലും സഹതാരമായി ഉമാ നായര്‍ എത്താറുണ്ട്.

Vanambadi
Vanambadi

ഇനിയങ്ങോട്ട് ഇന്ദുലേഖയില്‍ മഹാദേവനും ഗൗരിയുമായി ഞങ്ങളെത്തുന്നുണ്ടെന്ന് നേരത്തെ താരം പറഞ്ഞിരുന്നു. ഇതുവരെ നൽകിയ അനുഗ്രഹവും സ്നേഹവും ഇനിയും വേണം, ചന്ദ്രനും നിർമലയും ഇനി മഹാദേവനും ഗൗരിയുമായി സൂര്യ ടീവി ഒരുക്കുന്ന ഇന്ദുലേഖയിലൂടെ നിങ്ങള്‍ക്ക് മുന്നിലേക്കെത്തുന്നു,