വാഹനമോടിക്കുമ്പോൾ ഇനി ലൈസൻസും ആർസി ബുക്കും വേണ്ട, എം- പരിവഹൻ ഉപയോഗിക്കുന്നത് ഇങ്ങനെ

0
574
M-parivahan.new
M-parivahan.new

ക്യൂ ആർ കോഡ് സ്ക്രീൻ ഷോട്ട് എടുത്ത് വാഹനത്തിന്റെ ഗ്ലാസിൽ ഒട്ടിച്ചാൽ പരിശോധനയ്ക്ക് എത്തുന്ന ഉദ്യോഗസ്ഥന് അത് സ്കാൻ ചെയ്ത് വിവരങ്ങൾ ശേഖരിക്കാം. ലൈസൻസോ, ആർ.സി ബുക്കോ ഉൾപ്പെടെയുള്ള രേഖകൾ കൈയ്യിൽ കരുതാതെ ഇനി സ്മാർട്ടായി വാഹനം ഓടിക്കാം. അതിന് നിങ്ങളെ സഹായിക്കുന്നത് മോട്ടോർ വാഹന വകുപ്പ് പുറത്തിറക്കിയിരിക്കുന്ന എം- പരവഹൻ എന്ന മൊബൈൽ ആപ്ലിക്കേഷനാണ്.

M parivahan.new
M parivahan.new

എം- പരിവഹനിൽ സൂക്ഷിച്ചിരിക്കുന്ന രേഖകൾ നിയമപരമാക്കിക്കൊണ്ട് 1989ലെ മോട്ടർ വാഹനനിയമത്തിൽ കേന്ദ്ര സർക്കാർ ഭേദഗതി വരുത്തിയിട്ടുണ്ട്.നിങ്ങളുടെ മൊബൈലിലെ ഗൂഗിൾ പ്ലേസ്റ്റോറിൽനിന്ന് mParivahan എന്ന ആപ് തെരഞ്ഞെടുക്കുക. ഈ ആപ്പ് മൊബൈലിൽ ഡൗൺലോഡ് ചെയ്യുക. ഇൻസ്റ്റാൾ ചെയ്തു കഴിഞ്ഞാൽ ‘Open’ എന്ന പച്ച നിറത്തിലുള്ള ബട്ടൺ തെരഞ്ഞെടുക്കുക.