വീഡിയോകളും, ചിത്രങ്ങളും കാണുമ്പോൾ സൂക്ഷിക്കുക, ഓപ്പറേഷന്‍ പി ഹണ്ടുമായി കേരള പോലീസ്

0
682
kerala-Police
kerala-Police

കുട്ടികള്‍ ഉള്‍പ്പെട്ട നഗ്‌ന വീഡിയോകളും, ചിത്രങ്ങളും കാണുക, പ്രചരിപ്പിക്കുക, സൂക്ഷിച്ചുവയ്ക്കുക, ഡൗണ്‍ലോഡ് ചെയ്യുക എന്നിവ ചെയ്യുന്നവരെ നിയമ നടപടിക്ക് വിധേയമാക്കുന്നതാണ് ഓപ്പറേഷന്‍ പി ഹണ്ട്. അതിന്റെ ഭാഗമായി നടന്ന പരിശോധനയില്‍ എറണാകുളം റൂറല്‍ ജില്ലയില്‍ ആറ് പേരെ പോലിസ് അറസ്റ്റ് ചെയ്തു. 22പേര്‍ക്കെതിരെ കേസെടുത്തു. ഇതില്‍ രണ്ടു പേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്.

Cybercrime Act
Cybercrime Act

അബ്ദുള്‍ ജലീല്‍ (37), അഖില്‍ ജോസ് (18), സോണാപ്പൂര്‍ സ്വദേശി ഇനുല്‍ ഹഖ് (29) മഴുവന്നൂര്‍ സ്വദേശി ആഖിലേഷ് (23), ചേലാമറ്റം ഒക്കല്‍ സ്വദേശി വൈഷ്ണവ്(22), വേങ്ങൂര്‍ സ്വജദേശി അഭിജിത് (26) എന്നിവരാണ് റൂറല്‍ പോലിസിന്റെ പിടിയിലായത്. ഇവരില്‍ നിന്ന് മൊബൈല്‍ ഫോണുകളും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുത്തതായി പോലിസ് പറഞ്ഞു.

Operation P Hunt
Operation P Hunt

ജില്ലാ പോലിസ് മേധാവി കെ കാര്‍ത്തികിന്റെ നേതൃത്വത്തില്‍ മൂന്നു സ്‌ക്വാഡുകളായി തിരിഞ്ഞ് ആലുവ ,പെരുമ്ബാവൂര്‍ , മൂവാറ്റുപുഴ സബ് ഡിവിഷനുകളിലാണ് പരിശോധന നടത്തിയത്. പുലര്‍ച്ചെ തുടങ്ങിയ റെയ്ഡ് അര്‍ധരാത്രിവരെ നീണ്ടു. കേസെടുത്തവര്‍ സൈബര്‍ സെല്ലിന്റെ നിരീക്ഷണത്തിലായിരുന്നു. വരും ദിവസങ്ങളില്‍ കൂടുതല്‍ പേരെ അറസ്റ്റ് ചെയ്യുമെന്ന് എസ്പി പറഞ്ഞു. ടി ബി ബിനോയ്, ബോബി കുര്യാക്കോസ്, പി എം തെല്‍ഹത്ത്, കെ ആര്‍ രാഹുല്‍, സി എ ജെറിഷ്, രതീഷ് സുഭാഷ്, പി എം റിതേഷ്, വികാസ് മണി, എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.