ഖത്തര്‍ ഗവൺമെന്റ് പ്രവാസികള്‍ക്കായി ഒരു ദിവസം രണ്ട് സന്തോഷവാര്‍ത്തയാണ് നല്‍കിയത്. ഇന്ത്യക്കാര്ക്ക്പുതിയ തൊഴില്‍ വിസയില്‍ രാജ്യത്തെത്താന്‍ വഴിയൊരുങ്ങുന്ന തരത്തില്‍ ഇന്ത്യയിലെ ഖത്തര്‍ വിസ സെന്ററുകളുടെ പ്രവര്‍ത്തനം ഡിസംബര്‍ മൂന്നുമുതല്‍ പുനരാരംഭിക്കുന്നതാണ് ഒന്ന്. ഐ.ഡിയുള്ള നിലവില്‍ രാജ്യത്തുള്ളവര്‍ വിദേശത്തേക്ക് പോവുകയാണെങ്കില്‍ എക്സിറ്റ് ആയാല്‍ ഉടന്‍ തന്നെ തിരിച്ചുവരവിനുള്ള എക്സപ്ഷന് എന്‍ട്രി പെര്‍മിറ്റ് തനിയെ ലഭിക്കുന്ന സംവിധാനം നവംബര്‍ 29 മുതല്‍ പ്രാബല്യത്തില്‍ വരുന്ന വാര്‍ത്തയാണ് മറ്റൊന്ന്. രണ്ടും ഇന്ത്യക്കാര്‍ക്ക് ഏറെ പ്രയോജനകരമാകുന്നതാണ്. എന്നാല്‍, നിര്‍ത്തിവെച്ച വിസിറ്റ് വിസകള്‍ സംബന്ധിച്ച വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.
കോവിഡ് പശ്ചാത്തലത്തില്‍ പുതിയ തൊഴില്‍ വിസകള്‍ അടക്കമുള്ളവയുമായി ബന്ധപ്പെട്ട നടപടികള്‍ ഖത്തര്‍ നിര്‍ത്തിവെച്ചിരുന്നു.എന്നാല്‍, കമ്പനികള്‍ക്ക് പുതിയ വിസകള്‍ക്ക് അപേക്ഷിക്കാനുള്ള സൗകര്യം തൊഴില്‍ മന്ത്രാലയം നവംബര്‍ 15 മുതല്‍ ഏര്‍പ്പെടുത്തിയിരുന്നു.എന്നാല്‍, കമ്പനികള്‍ക്ക് വിസ ലഭിച്ചാലും വിസകള്‍ ഇന്ത്യക്കാരുടെ പേരിലും പാസ്പോര്‍ട്ടുകളിലും രേഖപ്പെടുത്തുന്നതടക്കമുള്ള നടപടികള്‍ ഇന്ത്യയിലെ വിസ സെന്ററുകള്‍ വഴി മാത്രമേ സാധ്യമാവുമായിരുന്നുള്ളു. ഇതിനാല്‍ പുതിയ വിസകള്‍ വഴി ഇന്ത്യക്കാരുടെ ഖത്തറിലേക്കുള്ള വരവും നീളുകയായിരുന്നു.
എന്നാല്‍, ക്യു.വി.സികളുടെ പ്രവര്‍ത്തനം ഡിസംബര്‍ മൂന്ന് മുതല്‍ പുനരാംരംഭിക്കുന്നതോടെ ഇന്ത്യക്കാര്‍ക്ക് മെഡിക്കല്‍ അടക്കമുള്ള വിസ നടപടികള്‍ ഇന്ത്യയില്െവച്ച് പൂര്‍ത്തീകരിക്കാനും കഴിയും. ഇതോടെ പുതിയ വിസകളില്‍ ഇന്ത്യക്കാര്‍ക്ക് ഖത്തറിലേക്ക് വരാനുള്ള വഴി കൂടിയാണ് തുറക്കുന്നത്. ക്യു.വി.സികള്‍ വഴി ഖത്തറിലേക്കുള്ള വിസ നടപടികള്‍ നടത്താനുള്ള അപ്പോയ്ന്റ്മെന്റുകള്‍ സെന്ററുകളുടെ വെബ്സൈറ്റ് വഴി ഇനി മുതല്‍ നേടാം. ആഭ്യന്തര മന്ത്രാലയം ട്വിറ്ററില്‍ അറിയിച്ചതാണ് ഇക്കാര്യം. കൂടുതല്‍ കോവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നതിെന്റ ഭാഗമായാണ് ഖത്തറിെന്റ പുതിയ നടപടികള്‍. നിലവില്‍ വിസയുള്ളവര്‍ക്ക് നിബന്ധനകള്‍ക്ക് വിധേയമായി ഖത്തറിലേക്ക് തിരിച്ചെത്താന്‍ കഴിയുന്നുണ്ട്. ഖത്തറും ഇന്ത്യയും തമ്മില്‍ എയര്‍ബബ്ള്‍ ധാരണപ്രകാരമുള്ള വിമാന സര്‍വിസുകള്‍ വഴിയാണിത്.
കേരളത്തിലെ ക്യു.വി.സി കൊച്ചി ഇടപ്പള്ളിയില്‍ ഇന്ത്യയടക്കമുള്ള രാജ്യക്കാരുടെ ഖത്തറിലേക്കുള്ള പുതിയ വിസ നടപടികള്‍ പൂര്‍ണമായും അതത് രാജ്യങ്ങളില്‍നിന്നുള്ള ക്യു.വി.സികള്‍ വഴിയാണ് ചെയ്യുന്നത്. കൊച്ചിയിലടക്കം ഈ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കൊച്ചി ഇടപ്പള്ളി ചങ്ങമ്ബുഴ പാര്‍ക്ക് മെട്രോ സ്റ്റേഷന് സമീപം നാഷനല്‍ പേള്‍ സ്റ്റാര്‍ ബില്ഡിങ്ങിെന്റ താഴത്തെ നിലയിലാണ് (ഡോര്‍ നമ്ബര്‍ 384111ഡി) കേരളത്തിലെ കേന്ദ്രമുള്ളത്. മലയാളത്തില്‍ തൊഴില്‍ കരാര്‍ വായിച്ചുമനസ്സിലാക്കാനും ഇവിടെ സൗകര്യമുണ്ട്. ഇടനിലക്കാരുടെ ചൂഷണവും വിസ തട്ടിപ്പുകളും പൂര്‍ണമായി ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ ഉള്‍പ്പെടെ എട്ട്വിദേശ രാജ്യങ്ങളിലായി 20 വിസ സെന്ററുകള്‍ തുറക്കാന്‍ ഖത്തര്‍ തീരുമാനിച്ചത്. ഇതില്‍ ഇന്ത്യയിലെ ഏഴ് കേന്ദ്രങ്ങളും പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. ന്യൂഡല്‍ഹി, മുംബൈ, കൊല്‍ക്കത്ത, ലഖ്നോ, ഹൈദരാബാദ്, ചെന്നൈ എന്നിവിടങ്ങളിലാണ് മറ്റു ക്യു.വി.സികള്‍.
പ്രവാസി തൊഴിലാളികള്‍ക്ക് ഖത്തര്‍ റെസിഡന്‍സ് പെര്‍മിറ്റ് (ആര്.പി) അഥവാ വിസയുടെ നടപടിക്രമങ്ങള്‍ മാതൃരാജ്യത്തുവെച്ചുതന്നെ പൂര്‍ത്തീകരിക്കാന്‍ സൗകര്യമൊരുക്കുകയാണ് ക്യു.വി.സികളിലൂടെ ചെയ്യുന്നത്. തൊഴില്‍ വിസയില്‍ ഖത്തറിലേക്കു വരുന്നവരുടെ മെഡിക്കല്‍ പരിശോധന, ബയോമെട്രിക് വിവര ശേഖരണം, തൊഴില്‍ കരാര്‍ ഒപ്പുവെക്കല്‍ എന്നിവ സ്വകാര്യ ഏജന്‍സിയുടെ സഹകരണത്തോടെ അതത് രാജ്യങ്ങളില്‍ തന്നെ ഇതിലൂടെ പൂര്‍ത്തീകരിക്കാനാകും. വിസ കേന്ദ്രങ്ങള്‍ മുഖേന പ്രവാസികളുടെ വിസ സംബന്ധമായ വിരലടയാളം, ആരോഗ്യ പരിശോധന ഉര്പ്പെടെയുള്ള എല്ലാ നടപടികളും പൂര്‍ത്തീകരിക്കാനാകും.