അതി വേഗത്തിൽ ഇന്ത്യയിലേക്ക് പണമയക്കാനുള്ള സൗകര്യംവുമായി ക്യു.ഐ.ബി (ഖത്തര്‍ ഇസ്ലാമിക് ബാങ്ക്)യുടെ മൊബൈല്‍ ആപ്ലിക്കേഷന്‍. മൊബൈല്‍ ആപ്പിലെ ഡയറക്ട് റെമിറ്റ് സേവനം വഴിയാണ് ഇന്ത്യയിലെ ബാങ്കുകളിലേക്ക് നേരിട്ട് അതിവേഗം പണമയക്കുന്നതിനുള്ള സൗകര്യമേര്‍പ്പെടുത്തിയിരിക്കുന്നത്. കൂടുതല്‍ വേഗവും വിശ്വാസ്യതയുമുള്ള സേവനങ്ങള്‍ തങ്ങളുടെ ഉപഭോക്താക്കളിലേക്കെത്തിക്കുകയെന്ന ക്യു.ഐ.ബിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ സേവനം.
ഡിസംബര്‍ അവസാനം വരെ ആഴ്ചയില്‍ എല്ലാ ദിവസവും 24 മണിക്കൂറും സേവനം സൗജന്യമായിരിക്കും. പുതിയ ഡയറക്ട് റെമിറ്റ് സേവനത്തിലൂടെ ക്യു.ഐ.ബി ഉപഭോക്താക്കള്‍ക്ക് പണമയക്കുന്നതിനുള്ള സൗകര്യം വളരെ ലളിതമാക്കിയിരിക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. ലളിതമായും വര്‍ധിച്ച സുരക്ഷയോടെയും ഒരു മിനിറ്റിനുള്ളില്‍ ഇന്ത്യയിലേക്ക് പണമയക്കാന്‍ ഇതിലൂടെ സാധിക്കുമെന്നും ക്യു.ഐ.ബി വ്യക്തമാക്കുന്നു.
ഇന്ത്യയിലെ മുന്‍നിര ബാങ്കുകളിലൊന്നായ എച്ച്.ഡി.എഫ്.സിയുമായി ചേര്‍ന്നാണ് ക്യു.ഐ.ബി സേവനം. ഇതിലൂടെ ഇന്ത്യയിലെ ഐ.എം.പി.എസ്, എന്‍.ഇ.എഫ്.ടി പെയ്മെന്റ് സര്‍വിസുകളുമായി നേരിട്ട് ബന്ധപ്പെടാനും ക്യു.ഐ.ബിക്ക് സാധിക്കും. ഐ.എം.പി.എസ്, എന്‍.ഇ.എഫ്.ടി സൗകര്യമുള്ള ഏത് ബാങ്കിലേക്കും നിമിഷ നേരങ്ങള്‍ക്കുള്ളില്‍ പണമയക്കാന്‍ സാധിക്കുമെന്നതാണ് സവിശേഷത.
പണമയക്കുന്നവര്‍ക്ക് ഇടപാടുകള്‍ ട്രാക്ക് ചെയ്യാനും പുതുക്കിയ വിവരങ്ങള്‍ അറിയുന്നതിനും കഴിയും. എ.ടി.എം അല്ലെങ്കില്‍ ഡെബിറ്റ് കാര്‍ഡ് നമ്ബറും രഹസ്യ പിന് നമ്ബറും ഉപയോഗിച്ച് എളുപ്പത്തില്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യാനും സാധിക്കും. ആപ്പിള്‍ സ്റ്റോര്‍, ഗൂഗ്ള്‍ പ്ലേ സ്റ്റോര്‍, വാവെ ആപ് ഗാലറി എന്നിവയില്‍ ക്യു.ഐ.ബി ആപ് ലഭ്യമാണ്.