കാലം സാക്ഷി ചരിത്രം സാക്ഷി, ബിജെപിയിൽ ന്യൂനപക്ഷ വിഭാഗത്തില്‍ നിന്ന് 400 സ്ഥാനാര്‍ഥികള്‍, 7 മുസ്ലീം വനിതകളും

0
258
BJP.2020
BJP.2020

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 400  ന്യൂനപക്ഷ സ്ഥാനാര്‍ഥികള്‍.ന്യൂനപക്ഷ വിരുദ്ധരെന്ന് എതിരാളികള്‍ കുറ്റപ്പെടുത്തുന്ന ബിജെപിയിൽ 117 പേര്‍ മുസ്ലിം മതവിഭാഗത്തില്‍നിന്നാണ്. അവരില്‍ത്തന്നെ ഏഴുപേര്‍ വനിതകളും. ബിജെപി ഭരണത്തില്‍ വന്നാല്‍ ന്യൂനപക്ഷങ്ങളെ ഇല്ലാതാക്കി ഹിന്ദുരാഷ്ട്രം ഉണ്ടാക്കുമെന്നും മോദി പ്രധാനമന്ത്രിയായാല്‍ ‘ന്യൂനപക്ഷങ്ങളെ നാടുകടത്തുമെന്നും’ എല്ലാമുള്ള വ്യാജ പ്രചാരണങ്ങള്‍ ന്യൂനപക്ഷങ്ങള്‍തന്നെ തള്ളിയെന്നതാണ് സ്ഥിതിയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

BJP
BJP

നിയമസഭാ-ലോക്സഭാ സീറ്റുകളിലേക്ക് സ്ഥാനാര്‍ഥികളാകുന്നതുപോലെയല്ല ഇത്. പഞ്ചായത്തില്‍, വാര്‍ഡുതലത്തില്‍ ആളെ തിരിച്ചറിയാനും പാര്‍ട്ടിരാഷ്ട്രീയം ഏതെന്ന് മറ്റുള്ളവര്‍ക്ക് തിരിച്ചറിയാനും അവരസരമുണ്ടായിരിക്കും എല്ലാത്തരം വിലക്കുകളും മറികടന്നുള്ള ഈ മുന്നേറ്റം വോട്ടര്‍മാരിലും ഉണ്ടാകുമെന്നാണ് സൂചനകള്‍. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ത്തന്നെ വലിയ മാറ്റങ്ങള്‍ക്ക് സൂചന നല്‍കുന്നതാണ് ഈ മാറ്റമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെടുന്നു.

BJP....
BJP….

മുസ്ലിം സമൂഹത്തില്‍ മുത്തലാഖ്, വിവാഹ പ്രായം, വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ്, ഭവന നിര്‍മാണ സഹായം തുടങ്ങിയ കാര്യങ്ങളില്‍ മോദി സര്‍ക്കാര്‍ എടുത്ത തീരുമാനങ്ങള്‍ സര്‍ക്കാരിനും ബിജെപിക്കും അനുകൂലമായി ചിന്തിക്കാന്‍ പ്രേരകമായിട്ടുണ്ട്. അതേസമയം ക്രിസ്ത്യന്‍ സമൂഹത്തിന് ഇടത്-വലത് മുന്നണികള്‍ സമുദായത്തോടു സ്വകീരിക്കുന്ന വോട്ടുതട്ടല്‍ രാഷ്ട്രീയത്തിന് താക്കീതാണ് നല്‍കേണ്ടതെന്ന നിലപാടാണ് ഉള്ളത്.