ഭാവി മരുമകന് അമ്മായിയമ്മയുടെ സമ്മാനം എകെ 47 തോക്ക്

0
344
Paki
Paki

സമൂഹ മാദ്ധ്യമങ്ങളിൽ ഇപ്പോൾ ചര്‍ച്ചാ വിഷയമാകുന്നത് പാകിസ്താനില്‍ നടന്ന ഒരു വിവാഹ പരിപാടിയാണ്.ഇതിലെ പ്രധാന അത്ഭുതമെന്തെന്നാൽ വരന് വധുവിന്റെ അമ്മ നല്‍കിയ പ്രത്യേക വിവാഹ സമ്മാനമാണ്.എകെ 47 തോക്കാണ് വധുവിന്റെ അമ്മ വരന് സമ്മാനമായി നല്‍കിയത്.

Pak
Pak

വധുവിന്റെ അമ്മ നല്‍കിയ സമ്മാനം കണ്ട് വേദിയിലുണ്ടായിരുന്നവര്‍ ആര്‍പ്പുവിളിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്ന വീഡിയോയിലുള്ളത്. വരനെ ആശ്ലേഷിച്ച ശേഷമാണ് വധുവിന്റെ അമ്മ വിവാഹ സമ്മാനം നല്‍കിയത്. ഒരു സ്ത്രീയാണ് ഇവര്‍ക്ക് തോക്ക് കൈമാറിയത്. സമ്മാനം കണ്ട വരന്‍ ഞെട്ടല്‍ ഇല്ലാതെ തന്നെ സന്തോഷ പൂര്‍വ്വം തോക്ക് സ്വീകരിച്ചു. ഇരുവരും ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തു.

ak-47-assault-rifle
ak-47-assault-rifle

സമ്മാനം കണ്ടിട്ടും വധുവോ വരനോ വേദിയിലുള്ളവരോ ഞെട്ടിയില്ലെന്നതാണ് ശ്രദ്ധേയമായത്. സാധാരണ വിവാഹ സമ്മാനം സ്വീകരിക്കുന്ന ലാഘവത്തോടെയാണ് വരന്‍ എകെ 47 പോലെ മാരകമായ ഒരു ആയുധം സ്വീകരിച്ചത്. എന്നാല്‍, വീഡിയോ എപ്പോള്‍ ചിത്രീകരിച്ചതാണെന്ന കാര്യത്തില്‍ വ്യക്തതയില്ല.