പ്രധാനമന്ത്രിയുടെ ജന്മദിനത്തിൽ ആശംസകൾ അറിയിച്ച് രാഹുൽ ഗാന്ധി

0
574
rahul-gandhi
rahul-gandhi

കോവിഡ് വ്യാപന സാഹചര്യമായതിനാൽ വലിയ ആഘോഷണങ്ങളില്ലാതെയാണ് ഈ പ്രാവിശ്യത്തെ പിറന്നാൾ ആഘോഷം .രാഹുൽ ഗാന്ധി ട്വിറ്ററിലൂടെ പ്രധാനമന്ത്രി നരേന്ദ്രമോദിജിക്ക് പിറന്നാൾ ആശംസകൾ നേരുന്നു’  എന്ന് ഒറ്റ വരിയിലൂടെയാണ് ആശംസകൾ അറിയിച്ചത്.നിലവിൽ പതിവു ആരോഗ്യപരിശോധനകൾക്കായി വിദേശത്തുള്ള അമ്മ സോണിയാ ഗാന്ധിക്കൊപ്പമാണ് രാഹുൽ.

modiji
modiji

2014ന് ശേഷമുള്ള എല്ലാ പിറന്നാൾ ദിനത്തിലും നരേന്ദ്ര മോദി അമ്മ ഹീരാബായിയെ സന്ദർശിച്ചിരുന്നു. എന്നാൽ കോവിഡ് പശ്ചാത്തലത്തിൽ ഇത്തവണ അതും പ്രധാനമന്ത്രി ഒഴിവാക്കിയിരിക്കുകയാണ്.അതേസമയം പ്രധാനമന്ത്രിയുടെ എഴുപതാം പിറന്നാൾ സേവനവാരമായി ആചരിക്കാനാണ് ബിജെപി തീരുമാനം.

birth day
birth day

സെപ്റ്റംബര്‍ 20വരെ നീളുന്ന ‘സേവനവാര’ പരിപാടികളാണ് പാർട്ടി പ്രഖ്യാപിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ആഹ്വാനം ഏറ്റെടുത്ത് സ്വച്ഛ്ഭാരതിനും പരിസ്ഥിതി സംരക്ഷണത്തിനും ഊന്നല്‍ നല്‍കികൊണ്ടുള്ള പരിപാടികളാണ് രാജ്യത്താകമാനം നടത്തുന്നത്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചായിരിക്കും പരിപാടികൾ നടത്തുന്നത് എന്ന് ബിജെപി വൃത്തങ്ങൾ അറിയിച്ചു.