നിരവധി വ്യൂവേഴ്സ് നിലവിലുള്ള തമിഴ് യൂട്യൂബ് ചാനലായ ചെന്നൈ ടോക്ക്സിന്‍റെ ഉടമയെയും മറ്റു രണ്ടുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു. ഗ്രേറ്റര്‍ ചെന്നൈയിലെ ശാസ്ത്രിനഗര്‍ പൊലീസാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. ചാനല്‍ ഉടമയായ ദിനേശ് (31), വീഡിയോകള്‍ അവതരിപ്പിക്കുന്ന അസീന്‍ ബാദ്ഷ (23), ക്യാമറമാന്‍ അജയ് ബാബു (24) എന്നിവരെയാണ് പൊലീസ് പിടികൂടിയത് .ബീച്ചില്‍ വരുന്നവരോട് അനാവശ്യ ചോദ്യങ്ങളുമായി ചിലര്‍ നിരന്തരം ശല്യപ്പെടുത്തുന്നു എന്ന വിവരത്തെ തുടര്‍ന്നാണ് ബീച്ചില്‍ നിന്നും ഇവരെ പൊക്കിയത്.
വോക്സ് പോപ്പ് മോഡലില്‍ 200 ഓളം വീഡിയോകളില്‍ ഏതാണ്ട് 7 കോടിയോളം വ്യൂ ആണ്’ ചെന്നൈ ടോക്ക്സ് ‘എന്ന യൂട്യൂബ് ചാനലിനുള്ളത്.ഈ ചാനലിലെ ഒരു വീഡിയോയില്‍ ഒരു സ്ത്രീ സെക്സിനെക്കുറിച്ചും, മദ്യപാനത്തെക്കുറിച്ചും തുറന്നടിച്ചത് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിനെ തുടര്‍ന്നാണ് നടപടി എന്നാണ് റിപ്പോര്‍ട്ട്.
അടുത്തിടെ ഇവരുടെ യൂട്യൂബ് ചാനലിലെ ഒരു വീഡിയോ വൈറലായിരുന്നു. ഈ വീഡിയോ പിന്നീട് ഇവരുടെ യൂട്യൂബ് ചാനലില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്. ഈ വീഡിയോയിലെ സ്ത്രീയും യൂട്യൂബേര്‍സിനെതിരെ പരാതി നല്‍കിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. ഈ വീഡിയോയില്‍ ഒരു സ്ത്രീ സെക്സ്, മദ്യപാനം, കൊവിഡ് 19, ലോക്ക് ഡൌണ്‍ എന്നിങ്ങനെ വിവിധ വിഷയങ്ങള്‍ സംബന്ധിച്ച് സരസമായി അവതരിപ്പിക്കുകയാണ് ചെയ്യുന്നത് . ഇത് പിന്നീട് വൈറലാകുകയും, ഈ സ്ത്രീക്കെതിരെ സൈബര്‍ അക്രമണമുണ്ടാവുകയും ചെയ്തു.