കുറഞ്ഞ നിരക്കിൽ സര്‍ക്കാര്റിന്റെ കുപ്പിവെള്ളം വിപണിയിലേക്ക്

0
365
hilly-aqua
hilly-aqua

ജീവന്റെ നിലനില്പിന് അത്യന്താപേക്ഷിതമായ ദ്രാവകമാണ് ജലം അഥവാ വെള്ളം. ശുദ്ധജലത്തിന് നിറമോ മണമോ രുചിയോ ഇല്ല. കിണറുകൾ, പുഴകൾ, തടാകങ്ങൾ, സമുദ്രങ്ങൾ ഇവയിൽ ജലം നിറഞ്ഞിരിക്കുന്നു. ജീവജാലങ്ങളുടെയെല്ലാം ശരീരദ്രവങ്ങളുടെ മുഖ്യഘടകവും ജലമാണ്.ഭൂതലത്തിന്റെ 71% ഭാഗം ജലത്താൽ ആവൃതമാണ്.ലോകത്തിലെ മൊത്തം വെളളത്തിൽ 97 ശതമാനവും സമുദ്രങ്ങളിലാണുള്ളത്.ഇതിന് ഉപ്പുരസമാണുള്ളത്. ശേഷിക്കുന്ന മൂന്നുശതമാനം മാത്രമാണ് ശുദ്ധജലം.ഇതിന്റെ മുക്കാൽ പങ്കും മഞ്ഞുമലകളിലും(iceberg) ഹിമാനികളിലും(glacier) ആണ് ഉള്ളത്. ഭൂമിയിലെ ജലത്തിന്റെ ഭൂരിഭാഗവും സമുദ്രങ്ങളിലും വലിയ ജലാശയങ്ങളിലുമായാണ് സ്ഥിതി ചെയ്യുന്നത്. ശുദ്ധജലം മനുഷ്യജീവന് അത്യന്താപേക്ഷിതമാണ്.

bottled-drinking
bottled-drinking

അത് കൊണ്ട് തന്നെ കു​പ്പി​വെ​ള്ളം കു​റ​ഞ്ഞ നി​ര​ക്കി​ല്‍ ല​ഭ്യ​മാ​ക്കു​ക ല​ക്ഷ്യ​മി​ട്ട് സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ ആ​രം​ഭി​ച്ച കു​പ്പി​വെ​ള്ള ബ്രാ​ന്‍ഡ് ‘ഹി​ല്ലി അ​ക്വാ’ വി​പ​ണി​യി​ലെ​ത്തു​ന്നു. ബി.​ഐ.​എ​സ്, എ​ഫ്.​എ​സ്.​എ​സ്.​എ.​ഐ എ​ന്നീ ഗു​ണ​നി​ല​വാ​ര അം​ഗീ​കാ​ര​ങ്ങ​ളോ​ടു​കൂ​ടി​യാ​ണ് ‘ഹി​ല്ലി അ​ക്വാ’ വി​പ​ണി​യി​ലെ​ത്തു​ന്ന​ത്.മ​നു​ഷ്യ​സ്പ​ര്‍ശം ഏ​ല്‍ക്കാ​തെ, പൂ​ര്‍ണ​മാ​യും യ​ന്ത്ര​സ​ഹാ​യ​ത്താ​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന അ​ത്യാ​ധു​നി​ക കു​ടി​വെ​ള്ള പ്ലാ​​ന്‍​റ് അ​രു​വി​ക്ക​ര​യി​ല്‍ സ​ജ്ജ​മാ​യി​ക്ക​ഴി​ഞ്ഞു. 16 കോ​ടി മു​ത​ല്‍മു​ട​ക്കി​ലാ​ണ് പ്ലാ​​ന്‍​റ്​ സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​െന്‍റ ഉ​ദ്ഘാ​ട​നം ജ​നു​വ​രി 16ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ നി​ര്‍വ​ഹി​ക്കും.ജ​ല​വി​ഭ​വ വ​കു​പ്പി​നു കീ​ഴി​ലു​ള്ള പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ കേ​ര​ള ഇ​റി​ഗേ​ഷ​ന്‍ ഇ​ന്‍ഫ്രാ​സ്ട്ര​ക്ച​ര്‍ ഡെ​വ​ല​പ്മെ​​ന്‍​റ്​ കോ​ര്‍പ​റേ​ഷ​നാ​ണ് അ​രു​വി​ക്ക​ര ഡാ​മി​ന് സ​മീ​പം വാ​ട്ട​ര്‍ അ​തോ​റി​റ്റി​യു​ടെ സ്ഥ​ല​ത്ത് പ്ലാ​​ന്‍​റ്​ നി​ര്‍മി​ച്ചി​രി​ക്കു​ന്ന​ത്.

water
water

മൂ​ന്ന് പ്രൊ​ഡ​ക്​​ഷ​ന്‍ ലൈ​നു​ക​ളാ​ണ് പ്ലാ​​ന്‍​റി​ലു​ള്ള​ത്.ഒ​ന്നി​ല്‍ 20 ലി​റ്റ​റി​െന്‍റ കു​പ്പി​വെ​ള്ള​വും മ​റ്റ്​ ര​ണ്ടെ​ണ്ണ​ത്തി​ല്‍ അ​ര​ലി​റ്റ​ര്‍ മു​ത​ല്‍ ര​ണ്ട് ലി​റ്റ​ര്‍ വ​രെ​യു​ള്ള കു​പ്പി​വെ​ള്ള​വു​മാ​ണ് ഉ​ല്‍​പാ​ദി​പ്പി​ക്കു​ക. 20 ലി​റ്റ​റി​െന്‍റ 2720 ജാ​ര്‍ കു​ടി​വെ​ള്ളം പ്ര​തി​ദി​നം ഉ​ല്‍​പാ​ദി​പ്പി​ക്കാ​ന്‍ ശേ​ഷി​യു​ള്ള അ​ത്യാ​ധു​നി​ക യ​ന്ത്ര​സം​വി​ധാ​ന​വും ഇ​വി​ടെ സ​ജ്ജ​മാ​ണ്.വാ​ട്ട​ര്‍ അ​തോ​റി​റ്റി​യി​ല്‍നി​ന്നു​ള്ള വെ​ള്ളം സാ​ന്‍ഡ് ഫി​ല്‍റ്റ​റേ​ഷ​ന്‍, കാ​ര്‍ബ​ണ്‍ ഫി​ല്‍റ്റ​റേ​ഷ​ന്‍, മൈ​ക്രോ​ണ്‍ ഫി​ല്‍റ്റ​റേ​ഷ​ന്‍, അ​ള്‍ട്രാ ഫി​ല്‍റ്റ​റേ​ഷ​ന്‍, ഓ​ക്സി​ജ​ന്‍ അ​ള​വ് ക്ര​മീ​ക​രി​ക്കു​ന്ന​തി​നു​ള്ള ഓ​സോ​ണൈ​സേ​ഷ​ന്‍ എ​ന്നി​ങ്ങ​നെ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലൂ​ടെ ശു​ദ്ധീ​ക​രി​ച്ച​ശേ​ഷ​മാ​ണ് പാ​ക്ക് ചെ​യ്തു വി​പ​ണി​യി​ലെ​ത്തി​ക്കു​ന്ന​ത്. ഹി​ല്ലി അ​ക്വാ​യു​ടെ വി​ത​ര​ണ​വും മാ​ര്‍ക്ക​റ്റി​ങ്ങും ന​ട​ത്തു​ന്ന​തി​നു​ള്ള ചു​മ​ത​ല കു​ടും​ബ​ശ്രീ​ക്കാ​ണ്.