പ്രണയ സമ്മാനമായി കാമുകിയ്‌ക്ക് മോഷ്‌ടിച്ച ബൈക്ക് നല്‍കിയ കാമുകനും കൂട്ടുകാരനും പിടിയില്‍

0
315
love
love

ദിവ്യമായ സ്നേഹബന്ധത്തിൽ സമ്മാനമായി കാമുകി ചോദിച്ചത് ഒരു ബൈക്ക്. കാമുകന്‍ കൂട്ടുകാരനേയും കൂട്ടിയിറങ്ങി നല്ലൊരു ബൈക്ക് മോഷ്‌ടിച്ച്‌ കാമുകിയ്‌ക്ക് സമ്മാനിച്ചു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കാമുകന്‍ പിടിയിലായി.മുംബൈ നഗരത്തിലെ നലസോപ്പാറ വാസിയായ പ്രദീപ് ഉപാദ്ധ്യായയാണ് പൊലീസ് പിടിയിലായത്. ഒരു ഓണ്‍ലൈന്‍ ടാക്‌സി ഡ്രൈവറായ പ്രദീപ് സഹായിയെയും കൂട്ടി കാറില്‍ പോയാണ് ബൈക്ക് മോഷ്‌ടിച്ചത്. ഇയാളുടെ സഞ്ചാരവഴി കണ്ടെത്താന്‍ പൊലീസിനെ ഓണ്‍ലൈന്‍ കമ്പനി സഹായിച്ചു.

love
love

നഗരത്തിലെ കുരാര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെത്തിയ പ്രദീപ് ബൈക്കുമായി കടന്നുകളഞ്ഞു. ശേഷം കുറച്ച്‌ മാ‌റ്റങ്ങളൊക്കെ വരുത്തി ബൈക്കില്‍ കാമുകിയുടെ പേരെല്ലാം സ്‌റ്റൈലായി എഴുതിച്ചേര്‍ത്താണ് ഇയാള്‍ ബൈക്ക് സമ്മാനിച്ചത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ പീഡിപ്പിച്ച കേസിലും ഇയാള്‍ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു.ഇയാള്‍ കാറുമായി സ്ഥലത്തെത്തിയതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കണ്ട് പ്രതിയെ മനസ്സിലാക്കിയ പൊലീസ് പ്രദീപിനെയും മോഷണത്തിന് സഹായിച്ച സര്‍വേശ് ഉപാദ്ധ്യായ(19) എന്നിവരെയും പിടികൂടുകയായിരുന്നു. മോഷണം പോയ ബൈക്ക് പ്രദീപിന്റെ കാമുകിയുടെ വീട്ടില്‍ നിന്നും ഞായറാഴ്‌ച കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.