ജനുവരി ഒന്നുമുതല്‍ ചില ആന്‍ഡ്രോയിഡ് സ്മാര്‍ട് ഫോണുകളിലും ഐഫോണുകളിലുംവാട്‌സ്‌ആപ്പ് ലഭ്യമാകില്ല. ആപ്ലിക്കേഷന്‍ അപ്‌ഗ്രേഡ് ചെയ്യുമ്പോൾ പഴയ ഓപ്പറേറ്റിങ് സിസ്റ്റമുള്ള മൊബൈലുകളിലെ പ്രവര്‍ത്തനമാണ് വാട്‌സ്‌ആപ്പ് നിര്‍ത്തലാക്കുന്നത്.
ആന്‍ഡ്രോയിഡിന്റെ 4.0.3 വെര്‍ഷന്‍ മുതല്‍ മുകളിലുളളതും, ഐഒഎസിന്റെ 9 മുതലുള്ളതും തുടങ്ങിയ ഓപ്പറേറ്റിങ് സിസ്റ്റങ്ങളില്‍ മാത്രമാണ് ഇനി ആപ്പ് പ്രവര്‍ത്തിക്കുകയെന്ന് വാട്‌സ്‌ആപ്പ് അറിയിച്ചു.
അതിനാല്‍ ഐഫോണിന്റെ 9തിന്റെ താഴെയുള്ള മറ്റ് ഫോണുകള്‍ക്ക് ഇനി വാട്‌സ്‌ആപ്പ് ഉപയോഗിക്കാന്‍ സാധിക്കില്ല.ഐഫോണ്‍ 4എസ് മുതല്‍ 6എസ് വരെയുള്ള ഫോണുകള്‍ ഐഒഎസ് 9തിലേക്ക് അപ്‌ഡേറ്റ് ചെയ്താല്‍ മാത്രമെ വാട്‌സ്‌ആപ്പ് ഉപയോഗിക്കാന്‍ സാധിക്കു.
ആന്‍ഡ്രോയിഡില്‍ വാട്‌സ്‌ആപ്പ് പ്രവര്‍ത്തിക്കാന്‍ പറ്റാത്ത ഫോണുകള്‍:
എച്ച്‌ടിസി ഡിസൈര്‍
മോട്ടറോള ഡ്രോയിഡ് റാസര്‍
എല്‍ജി ഒപ്റ്റിമസ് ബ്ലാക്ക്
സാംസങ് ഗാലക്‌സി എസ് 2