ഇടുക്കി അണക്കെട്ടിലെ സൂഷ്മ ചലനവും രേഖപ്പെടുത്തി കൺട്രോൾ റൂമുകളില്‍ ലഭ്യമാക്കുന്ന നിരീക്ഷണ സംവിധാനം (റിയല്‍ടൈം എയര്ലിവാണിങ് ഓഫ് സ്െട്രച്ചറല് ഹെല്‍ത്ത് മോണിറ്ററിങ് ആന്‍ഡ് ഇന്റര്‍പ്രട്ടേഷന്‍ ഫോര്‍ ഡാംസ്-) സജ്ജമായി. ലോകബാങ്ക് സഹായത്തോടെ കേന്ദ്ര ജല കമീഷെന്റയും സംസ്ഥാന സര്ക്കാറിെന്റയും മേല്‍നോട്ടത്തില്‍ ഡാം റീഹാബിലിറ്റേഷന്‍ ആന്‍ഡ് ഇപ്രൂവ്മെന്റ് ഡ്രിപ്പ് പദ്ധതിപ്രകാരം 6.94 കോടി രൂപ ചെലവിട്ടാണ് പദ്ധതി യാഥാര്‍ഥ്യമാക്കിയത്. ഇടുക്കി അണക്കെട്ടില്‍ സ്ഥാപിച്ച വിവിധ ഉപകരണങ്ങള്‍ നിരീക്ഷിച്ച് വിവരങ്ങള്‍ കൃത്യമായി ഓരോ മണിക്കൂറിലും കണ്‍േട്രാള്‍ റൂമിലും പള്ളത്തെ ചീഫ് എന്‍ജിനീയറുടെ കാര്യാലയത്തിലും ലഭ്യമാക്കും. അണക്കെട്ട് ഗാലറികളില്‍ സ്ഥാപിച്ചിരിക്കുന്ന ടില്‍റ്റ് മീറ്റര്‍, സീസ്മോ മീറ്റര്‍, ക്രാക്ക് മീറ്റര്‍, ജോയന്റ് മീറ്റര്‍, സ്ട്രെസ് ആന്‍ഡ് സ്െട്രയിന് മീറ്റര്‍ എന്നിവയില്‍ നിന്നുള്ള തല്‍സമയ റീഡിങ് കണ്‍േട്രാള്‍ റൂമുകളിലെത്തും.
അണക്കെട്ടിെന്റ മുകളില്‍ സ്ഥാപിച്ച റഡാറിലൂടെ ഓരോ മണിക്കൂറിലും റിസര്‍വോയറിലെ ജലനിരപ്പും ലഭ്യമാകും. ഡാമിെന്റ ഓരോ നിമിഷത്തിലുമുള്ള വ്യതിയാനം രേഖപ്പെടുത്താന്‍ റോേബാട്ടിക് ടോട്ടല്‍ സ്റ്റേഷനും സ്ഥാപിച്ചിട്ടുണ്ട്. മെഡിക്കല്‍ കോളജിന് സമീപം സ്ഥാപിച്ചിരിക്കുന്ന ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷന് വഴി ഇടുക്കി വൃഷ്ടിപ്രദേശത്തെ മഴയുടെ അളവ്, കാറ്റിെന്റ ഗതി, താപനില എന്നിവ അപ്പപ്പോള്‍ രേഖപ്പെടുത്തും. അണക്കെട്ടില്‍ സ്ഥാപിച്ചിട്ടുള്ള ഉപകരണങ്ങള്‍ വഴി അണക്കെട്ടിെന്റ അടിനിരപ്പുമുതല് ജലനിരപ്പിെന്റ പലതലങ്ങളിലെ താപനിലയും അറിയാം. ഈ വിവരങ്ങളെല്ലാം േക്രാഡീകരിച്ച് കമ്പ്യൂട്ടർ സഹായത്തോടെ വിശകലനം ചെയ്ത് അണക്കെട്ടിെന്റ സ്വാഭാവിക നിമിഷ വ്യതിയാനങ്ങള്‍ മനസ്സിലാക്കാം.
നിലവില്‍ ഇത്തരം അളവുകള്‍ മാസത്തില്‍ ഒരുതവണ നേരിട്ടുപോയി ശേഖരിക്കുകയാണ് ചെയ്തുവന്നിരുന്നത്. റിസര്‍വോയറിലെ ജലനിരപ്പ് ദിവസവും രാവിലെ ഏഴിന് ചെറുതോണി അണക്കെട്ടില്‍ സ്ഥാപിച്ചിരിക്കുന്ന ഗേജ് പോസ്റ്റില്‍നിന്ന് ശേഖരിച്ച് ഫോണ്‍ വഴി പവര്‍ഹൗസിലേക്കും ബന്ധപ്പെട്ട സ്റ്റേഷനുകളിലേക്കും കൈമാറുകയാണ് പതിവ്. മന്ത്രി എം.എം. മണി 26 ന് ഉദ്ഘാടനം നിര്‍വഹിക്കും.ഇടുക്കി അണക്കെട്ടിന് ചലന വ്യതിയാന തകരാറുണ്ടെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് അണക്കെട്ടില്‍ ആധുനിക നിരീക്ഷണ സംവിധാനം ഒരുക്കുന്നത്. ജലനിരപ്പ് പൂര്‍ണ സംഭരണ ശേഷിയിലെത്തിയാല്‍ നാല് മില്ലീ മീറ്റര്‍ വരെ അണക്കെട്ടിന് ചലനവ്യതിയാനം സംഭവിക്കണമെന്നാണ് ഇടുക്കി ആര്‍ച് ഡാമിെന്റ നിര്‍മാണ തത്ത്വം.