തൊണ്ടിമുതലും ദൃക്‌സാക്ഷിയ്ക്കും ശേഷം സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും വീണ്ടും ഒന്നിക്കുന്നു

0
384
New-Movie
New-Movie

സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന  ചിത്രത്തിന് ശേഷം ജിയോ ബേബി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലാണ് ഇരുവരും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. സംവിധായകന്‍ ജിയോ ബേബി തന്നെയാണ് പുതിയ ചിത്രം പ്രഖ്യാപിച്ച്‌ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

New Film.jp
New Film.jp

കുഞ്ഞു ദൈവം, രണ്ടു പെണ്ണുങ്ങള്‍, കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് തുടങ്ങിയ ചിത്രങ്ങള്‍ ഒരുക്കിയ സംവിധായകനാണ് ജിയോ ബേബി.ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ നാളെ വൈകിട്ട് പൃഥ്വിരാജിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ റിലീസ് ചെയ്യും.

ഇത്തവണ സംസ്ഥാന അവാര്‍ഡ് സ്വന്തമാക്കിയ സുരാജിന്റെതായി നിരവധി സിനിമകളാണ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. റോയ് എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി നിലവില്‍ ജനഗണമന എന്ന സിനിമയിലാണ് താരം അഭിനയിക്കുന്നത്. ഉദയ, ഹിഗ്വിറ്റ എന്നിവയാണ് വരാനിരിക്കുന്ന മറ്റ് സിനിമകള്‍.

New Film
New Film

അതേസമയം, വണ്‍, മാലിക് എന്നിവയാണ് നിമിഷയുടെതായി റിലീസിന് ഒരുങ്ങുന്ന സിനിമകള്‍. മാര്‍ട്ടിന്‍ പ്രക്കാട്ട് ചിത്രം നായാട്ട്, രാജീവ് രവിയുടെ തുറമുഖം, സിദ്ധാര്‍ഥ് ഭരതന്റെ ജിന്ന് എന്നീ ചിത്രങ്ങളാണ് നിമിഷയുടെതായി ഒരുങ്ങുന്ന ചിത്രങ്ങള്‍.