പ്രശസ്ത സീരിയൽ താരം രണ്ടാംമത് വിവാഹിതയായി

0
550
Yamuna.Malayalam
Yamuna.Malayalam

പ്രമുഖ സീരിയൽ-സിനിമ അഭിനയത്രിയാണ് യമുന.ചന്ദന മഴയിലെ അമ്മ മധുമതി കഥാപാത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരംമാണ് യമുന. വില്ലത്തി വേഷങ്ങളാണ് ഏറെയും ചെയ്തതെങ്കിലും ചന്ദനമഴയിലെ മധുമതി എന്ന കഥാപാത്രം താരത്തിന് ഏറെ ആരാധകരെ നേടിക്കൊടുത്തു. ഇട്ടിമാണി സിനിമയില്‍ ഉള്‍പെടെ നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരം ഈ അടുത്താണ് വിവാഹമോചിതയായത്. എന്നാല്‍ ഇപ്പോള്‍ നടി രണ്ടാമതും വിവാഹിതയായി എന്നുള്ള വാര്‍ത്തകളാണ് പുറത്ത് വന്നിരിക്കുന്നത്.

സിനിമാ സംവിധായകനായ എസ്.പി.മഹേഷാണ് യമുനയുടെ ആദ്യ ഭര്‍ത്താവ്. വീട്ടുകാര്‍ പറഞ്ഞുറപ്പിച്ച വിവാഹമായിരുന്നു. ചങ്ങാതിപ്പൂച്ച, മൈ ബിഗ് ഫാദര്‍, അഭിയും ഞാനും എന്നീ സിനിമകള്‍ സംവിധാനം ചെയ്തത് മഹേഷാണ്. വിവാഹം കഴിഞ്ഞു പത്തു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷമാണു യമുന വീണ്ടും അഭിനയരംഗത്തു സജീവമായത്. കുട്ടികളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാനായിരുന്നു യമുന ഇടവേളയെടുത്തത്.

Yamuna.Wedding
Yamuna.Wedding

ദിലീപ് നായകനായ ഇവന്‍ മര്യാദരാമനിലൂടെയാണ് താരം സ്‌ക്രീനിലേക്ക് മടങ്ങി വന്നത്. ആമിയും ആഷ്മിയുമാണ് യമുനയുടെ മക്കള്‍. എസ്.പി.മഹേഷുമായി വിവാഹ മോചിതയായ യമുന പുനര്‍ വിവാഹിതയായി എന്നുള്ള വാര്‍ത്തയാണ് പുറത്ത് വരുന്നത്. അമേരിക്കയില്‍ സെറ്റില്‍ഡായ ദേവന്‍ എന്ന് സൈക്കോ തെറാപിസ്റ്റാണ് യമുനയുടെ ഭര്‍ത്താവ്. കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹം നടന്നിരുന്നത്. അടുത്ത ബന്ധുക്കള്‍ മാത്രമായിരുന്നു വിവാഹ ചടങ്ങില്‍ പങ്കെടുത്തതും.

ചെറുപ്പത്തില്‍ എന്‍ജിനീയറിങ് പഠിക്കണമെന്ന് ആഗ്രഹിച്ച്‌ ആളാണ് യമുന. എന്നാല്‍ പിഡബ്ലു എഞ്ചിരീയറായ അച്ഛന്‍ ബിസിനസ് ചെയ്ത് ഉണ്ടാക്കിയ കടവും കുടുംബത്തിലെ സാമ്പത്തിക ഞെരുക്കവുമാണ് താരത്തെ അഭിനയത്തിലേക്ക് എത്തിച്ചത്. യമുനയുടെ അച്ഛന് ബിസിനസ്സില്‍ സംഭവിച്ച പരാജയം അവരുടെ കുടുംബത്തെ വലിയ കടബാധ്യതയിലേക്ക് നയിച്ചു. വീടു ജപ്തി ചെയ്യാനുളള സ്ഥിതി വരെ വന്നു. അച്ഛനെ സഹായിക്കാന്‍ നടിയാവുക എന്ന വഴിമാത്രമേ യമുനയ്ക്ക് മുന്നില്‍ ഉണ്ടായിരുന്നുളളു. പഠിക്കുന്ന കാലത്തു ഡാന്‍സിലൊക്കെ പങ്കെടുക്കാറുണ്ടായിരുന്നു. മധുമോഹന്‍ സംവിധാനം ചെയ്ത ബഷീര്‍ കഥകളിലാണ് യമുന ആദ്യമായി അഭിനയിച്ചത്.

Actress Yamuna Amma serial
Actress Yamuna Amma serial

വീടിനടുത്തു താമസിച്ചിരുന്ന ടോം ജേക്കബാണ് യമുനയെ മധുമോഹന് പരിചയപ്പെടുത്തിയത്. ബഷീര്‍ കഥകളി ബാല്യകാലസഖി ഉള്‍പ്പെടെ മൂന്നെണ്ണത്തില്‍ യമുന നായികയായി. പിന്നീടു കാവാലം നാരായണപ്പണിക്കരുടെ പുനര്‍ജനി എന്ന ടെലിഫിലിമില്‍ അഭിനയിച്ചു. മധുമോഹന്റെ സീരിയലുകളില്‍ നാലു വര്‍ഷത്തോളം തുടര്‍ച്ചയായി വിവിധ വേഷങ്ങളണിഞ്ഞു.

അന്‍പതിലധികം സീരിയലുകളും നാല്‍പ്പത്തിയഞ്ചിലധികം സിനിമകളും ചെയ്തു. അഭിനയജീവിതത്തിലൂടെയാണ് യമുന അച്ഛന്റെ കടങ്ങളെല്ലാം വീട്ടിയത്. അതിനു ശേഷവും വീടു മോടിപിടിപ്പിക്കാനും അനുജത്തിയുടെ വിവാഹം നടത്താനുമെല്ലാം യമുന തന്നെ മുന്‍കൈ എടുത്തു. എല്ലാത്തിനും ശേഷമാണ് യമുന സ്വന്തം വിവാഹത്തെക്കുറിച്ച്‌ ചിന്തിക്കുന്നത്.