വിവാഹം കഴിഞ്ഞും സിനിമയിൽ അഭിനയിക്കുമോ ? അഹാന മറുപടി പറഞ്ഞത് ഇങ്ങനെയാണോ!

0
416
Ahaana-Krishnan..
Ahaana-Krishnan..

ഞാൻ സ്റ്റീവ് ലോപ്പസ് എന്ന മലയാള സിനിമയിലൂടെ അഭിനയലോൿത്തേക്ക് എത്തിയ അഹാന കൃഷ്ണ തന്റെ അഭിപ്രായങ്ങളും വ്യക്തി സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യവും തുറന്നു പറയുന്ന കൂട്ടത്തിലാണ്. പലപ്പോഴും അഹാനയുടെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ അതിനു വേദിയാവാറുണ്ട്. ചില നേരങ്ങളിൽ വിവാദവും വിട്ടൊഴിയാതെ ഒപ്പം കൂടി.നിലവിൽ കൊച്ചിയിൽ സിനിമാ ഷൂട്ടിംഗ് തിരക്കിലാണ് അഹാന. അതുകൊണ്ടു തന്നെ വീട്ടിലെ മേളതാളങ്ങളിൽ അഹാന ഇപ്പോൾ ഭാഗമാവാറില്ല.

Ahaana Krishnan.. - Copy
Ahaana Krishnan.. – Copy

ഇതിനിടയിൽ വീണുകിട്ടിയ നേരം ആരാധകരുടെ ചോദ്യങ്ങൾക്കു മറുപടി പറയാൻ കൂടിയതാണ് അഹാന. ഒരാൾക്ക് അഹാന വിവാഹം കഴിഞ്ഞാലും അഭിനയിക്കുമോ എന്നറിയണം.അതുമാത്രമല്ല, കുറെയേറെ ചോദ്യങ്ങൾക്കും അഹാന മറുപടി നൽകി. മറ്റൊരു ചോദ്യം അഹാന തിരഞ്ഞെടുക്കാൻ സാധ്യതയുള്ള പങ്കാളിയുടെ ഗുണഗണങ്ങളെ കുറിച്ചാണ്. അഹാനയുടെ മറുപടി എന്തെന്ന് കേട്ടോളൂ.വിവാഹം കഴിഞ്ഞാൽ അഭിനയിക്കുമോ? അഹാന പറയുന്നു.

Ahaana Krishnan.actress
Ahaana Krishnan.actress

“വിവാഹം കഴിഞ്ഞാലും വീട്ടിൽ ബില്ല് അടയ്ക്കണ്ടേ? പച്ചക്കറി ഒന്നും വാങ്ങേണ്ടേ. വിവാഹം കഴിഞ്ഞാലും, വിവാഹം ഉറപ്പിച്ചാലും, ഇല്ലെങ്കിലും ജോലിക്ക് പോകും. ഇതെന്റെ തൊഴിലാണ്. ഞാൻ അത് ചെയ്യും.”എങ്കിൽ പങ്കാളി എങ്ങനെയുള്ള ആളാവണം? “വളച്ചുകെട്ടലുകളില്ലാത്ത ഒരു യഥാർത്ഥ വ്യക്തി ആവണം പങ്കാളി. ജോലിയുമായി ഒത്തുപോകുന്ന ആളാവണം. ഒന്നിച്ചിരുന്ന് നന്നായി സംസാരിക്കാൻ കഴിയുന്ന ആളും ആവണം” അഹാന പറഞ്ഞു.