മാസ്‌ക് ധരിച്ചില്ലെങ്കില്‍ പിഴ 500 രൂപ, സാമൂഹിക അകലം പാലിച്ചില്ലങ്കിൽ പിഴ 3000 രൂപ, പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് ഭേദഗതി ചെയ്തു

0
337
Corona
Corona

പല സ്ഥലങ്ങളിലും കോവിഡ് മാനദണ്ഡങ്ങള്‍  പാലിക്കപ്പെടുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പ്രോട്ടോക്കോള്‍ ലംഘിക്കുന്നവര്‍ക്കെതിരെയുള്ള നടപടികള്‍ കര്‍ശ്ശനമാക്കിയത്.ഇനിമുതല്‍ മാസ്‌ക് ധരിക്കാതെ പൊതു സ്ഥലങ്ങളിലേക്ക് ഇറങ്ങുന്നവര്‍ക്കുള്ള പിഴ 500 ആക്കി. നേരത്തെ 200 രൂപയായിരുന്നതാണ് ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്നത്.പൊതുസ്ഥലത്തോ വഴിയിലോ നടപ്പാതയിലോ തുപ്പുന്നവര്‍ക്കുള്ള പിഴയും 200-ല്‍ നിന്ന് 500 രൂപയായി ഉയര്‍ത്തിയിട്ടുണ്ട്.

kovid 19
kovid 19

ഇത് വീണ്ടും ആവര്‍ത്തിക്കുകയാണെങ്കില്‍ പിഴയ്ക്കുപുറമേ നിയമനടപടികളും നേരിടേണ്ടിവരും. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ നേരത്തെ പാസാക്കിയ പകര്‍ച്ചവ്യാധി ഓര്‍ഡിനന്‍സ് ഭേദഗതി ചെയ്തു.ഇനിമുതല്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച്‌ വിവാഹച്ചടങ്ങില്‍ ആളുകളെ പങ്കെടുപ്പിച്ചാല്‍ 5000 രൂപ പിഴ നല്‍കണം. നേരത്തെ ഇത് 1000 രൂപയായിരുന്നു. മരണവുമായി ബന്ധപ്പെട്ട ചടങ്ങുകളിലെ നിയന്ത്രണ ലംഘനത്തിന് 2000 രൂപ പിഴ ചുമത്തും.

Mask...
Mask…

കൂടാതെ കടകളിലും മറ്റും ഉപഭോക്താക്കളുടെ എണ്ണം, സാമൂഹിക അകലം തുടങ്ങിയവ ലംഘിക്കുന്നതിന് 3000 രൂപയും, സാമൂഹിക കൂട്ടായ്മകള്‍, ധര്‍ണ, റാലി എന്നിവയുടെ നിയന്ത്രണലംഘനം എന്നിവയക്ക് 3000, ക്വാറന്റീന്‍ ലംഘനത്തിന് 2000, കൂട്ടംചേര്‍ന്ന് നില്‍ക്കുന്നതിന് 5000, നിയന്ത്രിത മേഖലകളില്‍ കടകളോ ഓഫീസുകളോ തുറന്നാല്‍ 2000, ലോക്ഡൗണ്‍ ലംഘനത്തിന് 500 എന്നിങ്ങനെയാണ് പിഴ ഈടാക്കുന്നതിന്റെ പുതിയ നിരക്കുകള്‍.