ചെറുമക്കള്‍ ആർ എസ് എസ്ക്കാരായതു കൊണ്ട് വൃദ്ധയ്ക്ക് പഞ്ചായത്തിന്റെ കട്ടിൽ നിഷേധിച്ചു,

0
398
Kunnathoor,jp
Kunnathoor,jp

കുന്നത്തൂരിൽ  വൃദ്ധയുടെ ചെറുമക്കള്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകരായതിന്റെ പേരില്‍ പഞ്ചായത്തിന്റെ കട്ടില്‍ നിഷേധിച്ചു..ശാസ്താംകോട്ട പെരുവേലിക്കര ഏഴാം വാര്‍ഡില്‍ സുഭാഷ് ഭവനത്തില്‍ ജഗദയ്ക്കാണ് സിപിഎമ്മിന്റെ പഞ്ചായത്തംഗവും പാര്‍ട്ടി നേതാക്കളും കട്ടില്‍ നിഷേധിച്ചത്.വിവരമറിഞ്ഞെത്തിയ സേവാഭാരതി-ബിജെപി പ്രവര്‍ത്തകര്‍ കട്ടില്‍ വാങ്ങി നല്‍കി.

മകന്റെ മക്കള്‍ ആര്‍എസ്‌എസ് ശാഖയില്‍ പോകുന്നവരാണെന്ന ഒറ്റക്കാരണത്താലാണ് ഈ നിര്‍ധന കുടുംബത്തെ വാര്‍ഡംഗം അവഗണിച്ചത്. ഭര്‍ത്താവും ഏകമകനും മരിച്ച ജഗദ മരുമകള്‍ക്കും രണ്ട് ചെറുമക്കള്‍ക്കുമൊപ്പം തകര്‍ന്നു വീഴാറായ ഓടിട്ട വീട്ടിലാണ് താമസം. നിരവധി തവണ പഞ്ചായത്തിന്റെ വീട് മെയിന്റനന്‍സിനും ശൗചാലയത്തിനുമൊക്കെ അപേക്ഷ നല്‍കിയിട്ടുണ്ടെങ്കിലും ഒന്നു പോലും ലഭിച്ചിട്ടില്ല.

Sevabarathi
Sevabarathi

ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നത് സിപിഎമ്മിന്റെ പ്രാദേശിക നേതാക്കളുടെ ഇടപെടീല്‍ കൊണ്ടാണെന്ന് ആരോപണവും ഉണ്ട്.അറുപതുവയസ് കഴിഞ്ഞവര്‍ക്ക് കട്ടില്‍ നല്‍കുന്ന പദ്ധതി പ്രകാരം വാര്‍ഡില്‍ 36 വയോധികര്‍ക്കാണ് കട്ടില്‍ നല്‍കിയത്. സാമ്ബത്തികമായി മെച്ചപ്പെട്ടവര്‍ക്കുവരെ കട്ടില്‍ നല്‍കിയപ്പോഴാണ് നിര്‍ധന കുടുംബത്തോട് അവഗണന തുടരുന്നത്.

ഇവരുടെ വിഷമം മനസിലാക്കി പ്രദേശത്തെ സേവാഭാരതി-ബിജെപി പ്രവര്‍ത്തകര്‍ കട്ടില്‍ എത്തിച്ചു നല്‍കുകയായിരുന്നു. തെരഞ്ഞെടുപ്പുകളില്‍ വോട്ട് ചെയ്ത് തുടങ്ങിയ കാലം തൊട്ട് സിപിഎമ്മിന് മാത്രം വോട്ടുചെയ്തിട്ടുള്ള തന്നെ പാര്‍ട്ടിക്കാര്‍ വഞ്ചിച്ചതായി നിറകണ്ണുകളോടെ കട്ടില്‍ ഏറ്റുവാങ്ങിയ ജഗദ പറഞ്ഞു.