മലയാള ചലച്ചിത്ര മേഖലയിലെ രണ്ട് പ്രധാന താരങ്ങളാണ് ജഗദീഷും ഉർവശിയും.ജഗദീഷ് നായകനിലേക്കെത്തുന്നത് കോമഡി കഥാപാത്രങ്ങൾ ചെയ്താണ് . നായകനായിട്ടും വീണ്ടും കോമഡി റോളിലേക്ക് മാറാൻ ജഗദീഷിന് മടിയുണ്ടായിരുന്നില്ല.
വലിയ സൂപ്പർ താരങ്ങളുടെ നായികയായി തെന്നിന്ത്യൻ സിനിമ മുഴുവൻ നിറഞ്ഞു നിന്ന ഉർവശി ജഗദീഷിന്റെ നായികയാകുന്നു എന്നറിഞ്ഞപ്പോൾ മലയാള സിനിമയിൽ അത് വലിയ ഒരു ചർച്ച വിഷയമായിരുന്നു.മമ്മൂട്ടി, മോഹൻലാൽ, കമൽ ഹാസൻ അവരുടെയൊക്കെ ഹീറോയായിട്ട് ജഗദീഷിന്റെ ഹീറോയായി അഭിനയിച്ചപ്പോൾ മലയാള സിനിമയിൽ അത് വലിയ ചർച്ചയായി.
എന്റെ നായികയായി അഭിനയിച്ചതിന്റെ പേരിൽ ഒരുപാട് പേര് ഉർവശിയെ പരിഹസിച്ചിട്ടുണ്ടെന്നും ജഗദീഷ് പറയുന്നു. എന്റേയും ശ്രീനിവാസന്റേയുമൊക്കെ നായികയായതിന്. ഉർവശിക്കുമൊപ്പം അഭിനയിച്ച സിനിമകളെല്ലാം മികച്ചതായിരുന്നു. 18 ദിവസം കൊണ്ട് തീരുന്ന ചിത്രങ്ങളിലായിരുന്നു ഞാൻ അഭിനയിച്ചത്. അന്നെന്റെ പാട്ടിനും ഫൈറ്റിനുമൊക്കെ ഒരു ദിവസമാണെടുക്കുന്നത്.
കുറഞ്ഞ ബഡ്ജറ്റിലായിരുന്ന സിനിമകളെല്ലാം നല്ല ലാഭവുമായിരുന്നുവെന്നും അദ്ദേഹം പറയുന്നു.എനിക്ക് ഏറ്റവും അടുപ്പമുള്ള ഹീറോയിൻ എന്ന് പറയുന്നത് ഉർവശിയാണ്. കാരണം ഞാൻ ഒരു കൊമേഡിയൻ ആണെന്ന ധാരണ മാറ്റിയിട്ടു അങ്ങനെയല്ല നിങ്ങളും ഒരു നായകനാണ് എന്ന് പറഞ്ഞു എനിക്ക് ആത്മവിശ്വാസം നൽകിയിട്ടുള്ളത് ഉർവശിയാണ്. ഉർവശി വളരെ സീനിയറായിട്ടുള്ള ഹീറോയിനാണ്. ടോപ് ഹീറോയിൻ.
1990കളിലെ സിനിമകളിൽ ജഗദീഷ് ഉർവശി ജോഡികൾ തിയേറ്ററുകളിൽ ചിരിയുടെ പൂരം തീർത്തവരാണ്.ജഗദീഷ് നായകനായ നാൽപ്പതോളം സിനിമകൾ മലയാളത്തിൽ പുറത്തിറങ്ങിയപ്പോൾ അന്നത്തെ സൂപ്പർ താര നായിക ഉർവശിയും ജഗദീഷിന്റെ ചില സിനിമകളിൽ നായികയായി അഭിനയിച്ചിരുന്നു.കോമഡി സ്റ്റാർസിലെ അദ്ദേഹത്തിന്റെ ഗാനങ്ങളെ വിമർശിച്ച് പ്രേക്ഷകരെത്തിയിരുന്നു.ഇത്തരത്തിലുള്ള വിമർശനങ്ങളൊന്നും അദ്ദേഹത്തെ ബാധിക്കാറില്ല.