കൊച്ചിയിൽ നടി അക്രമത്തിന് ഇരയായിട്ട് ഏകദേശം രണ്ട് വർഷം പിന്നിടുകയാണ് . പ്രശസ്ത നടൻ ദിലീപിനെയാണ് ഈ സംഭവത്തിൽ മുഖ്യ കണ്ണിയായി ആരോപിക്കുന്നത്. എന്നാൽ ഈ വിഷയത്തിൽ താൻ നിരപരാധിയാണെന്ന് തെളിയിക്കാനുള്ള എല്ലാ നീക്കങ്ങളും ദിലീപിന്റെ ഭാഗത്ത് നിന്നും നടക്കുന്നുമുണ്ട്.
ഇപ്പോഴിതാ ഇതിന്റെ വാദവുമായി ബന്ധപ്പെട്ട കൂടുതൽ വാർത്തകൾ ആണ് പുറത്ത് വരുന്നത്.കേസിൽ മഞ്ജു വാര്യരുടെ മൊഴി രേഖപ്പെടുത്തുന്നതിൽ വിചാരണക്കോടതിക്ക് വലിയ വീഴ്ചയാണ് ഉണ്ടായതെന്ന് കഴിഞ്ഞ ദിവസമായിരുന്നു കണ്ടെത്തിയത് . മകളെ ഉപയോഗിച്ച് എട്ടാം പ്രതി ദിലീപ് തന്നെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന് മഞ്ജു മൊഴി നൽകിയിരുന്നു. മൊഴി കൊടുക്കുന്നതിന്മു മ്പ് മകൾ ഫോണിൽ വിളിച്ച് ദിലീപിനെതിരെ മൊഴി കൊടുക്കരുതെന്ന് ആവശ്യപ്പെട്ടുവെന്നാണ് മഞ്ജു നൽകിയ മൊഴി.
എല്ലാം ദിലീപ് കണക്ക് കൂട്ടിയിരുന്നു.മൊഴി കൊടുക്കുന്നതിന്റെ 3 ദിവസം മുൻപാണ് മീനാക്ഷി മഞ്ജുവിനെ ഫോണിൽ ബന്ധപ്പെട്ടത്. ആലോചിക്കാനുള്ള മൂന്ന് ദിവസത്തെ സമയം അനുവദിച്ച നൽകിയിട്ടുണ്ട്,മഞ്ജുവിന്റെ ഭാഗത്ത് നിന്ന് തങ്ങൾക്ക് അനുകൂലമല്ലാത്ത ഒരു ഉത്തരമാണ് ലഭിക്കുന്നതെങ്കിൽ വീണ്ടും സമീപിക്കാനായിരിക്കാം മൊഴി കൊടുക്കന്നതിന്റെ മൂന്ന് ദിവസം മുൻപ് വിളിച്ചത്.
എന്നാൽ ഇത് മീനാക്ഷി ഒറ്റക്കെടുത്ത തീരുമാനമല്ലെന്നും കാവ്യ യുടെ നിർബദ്ധപൂർവ്വമാണ് ഈ തീരുമാനം എടുത്തതെന്നും ചർച്ചയുണ്ട്. മീനാക്ഷിക്ക് ഒറ്റക്കൊരു തീരുമാനമെടുക്കാൻ സാധിക്കില്ലെന്നും ആരുടെയെങ്കിലും പൂർണ്ണമായ പിന്തുണയുണ്ടെങ്കിലും മാത്രമേ സ്വന്തം അമ്മയോട് ഇങ്ങനെ പറയാൻ സാധിക്കൂ.മൊഴി കൊടുക്കുന്ന സമയത്ത് മഞ്ജു ഈ കാര്യം കോടതിയിൽ പറഞ്ഞെങ്കിലും കോടതി അത് രേഖപ്പെടുത്താൻ തയാറായില്ല എന്നുമാണ് പ്രോസിക്യൂഷന്‍ ഹൈകോടതിയെ അറിയിച്ചത്. ഇതേ തുടർന്നാണ് കേസ് ശരിയായ വഴിക്കല്ല പോകുന്നതെന്ന് ഹൈ കോടതിക്ക് ബോധ്യമായത്.
സംഭവത്തിലെ മുഖ്യ സാക്ഷിയായ മഞ്ജു വാര്യരുടെ മൊഴി വിചാരണ കോടതി ശരിയായ രീതിയിൽ പരിഗണിച്ചില്ലെന്നും വിചാരണക്കോടതിയുടെ നീക്കം പ്രതിഭാഗത്തെ പിന്തുണച്ചു പോകുന്നതും ഹൈ കോടതിക്ക് ബോധ്യപ്പെട്ടതിനാൽ വെള്ളിയാഴ്ച വരെ കേസിന്റെ വിചാരണ നിർത്തിവെക്കാൻ ഹൈ കോടതി ഉത്തരവിട്ടിരിക്കുകയാണ്. സാക്ഷിയായ മഞ്ജുവിനെ ദിലീപ് സ്വാധീനിക്കാൻ ശ്രമിച്ചെന്ന് മഞ്ജു കോടതിയിൽ പറഞ്ഞെങ്കിലും അത് രേഖപ്പെടുത്താൻ കോടതി തയാറായില്ല. തന്റെയും ദിലീപിന്റെയും മകളായ മീനാക്ഷി വഴിയാണ് ദിലീപ് തന്നെ സ്വാധീനിക്കാൻ ശ്രമിച്ചതെന്നും മഞ്ജു കോടതിയിൽ പറഞ്ഞിരുന്നു.