ദുബായിലെ കഥയുമായി വീണ്ടും ലാല്‍ ജോസ്

0
476
Lal-Jose.Image...
Lal-Jose.Image...

മലയാള സിനിമയിലെ ശ്രദ്ധേയനായ സംവിധായകനാണ് ലാല്‍ ജോസ്.പ്രശസ്ത സംവിധായകന്‍ കമലിന്റെ സഹായിയായി സിനിമരംഗത്തേക്ക് കടന്നുവന്നു. കമലിന്റെ നിരവധി ചിത്രങ്ങളില്‍ സഹായിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.അഴകിയ രാവണന്‍ എന്ന ചിത്രത്തില്‍ ചെറിയൊരു വേഷവും ചെയ്തിട്ടുണ്ട്.

Lal Jose.Image
Lal Jose.Image

ഒരു മറവത്തൂര്‍ കനവ് എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി. മമ്മൂട്ടിയായിരുന്നു ചിത്രത്തിലെ നായകന്‍. പിന്നീടങ്ങോട്ട് നിരവധി ഹിറ്റു ചിത്രങ്ങള്‍ സംവിധാനം ചെയ്തു. രണ്ടാം ഭാവം, മീശമാധവന്‍, ചാന്തുപൊട്ട്, അച്ഛനുറങ്ങാത്ത വീട്, ക്ലാസ്‌മേറ്റ്‌സ്, അറബിക്കഥ, നീലത്താമര, ഡയമണ്ട് നെക്ലെയ്‌സ്, അയാളും ഞാനും തമ്മില്‍, ഇമ്മാനുവല്‍, പുള്ളിപ്പുലികളും ആട്ടിന്‍കുട്ടികളും, വിക്രമാദിത്യന്‍, നീന എന്നിവ ലാല്‍ ജോസിന്റെ ചില ഹിറ്റ് ചിത്രങ്ങളാണ്.

Lal Jose.Image.,,
Lal Jose.Image.,,

ഇപ്പോളിതാ അറബിക്കഥയ്ക്കും ഡയമണ്ട് നെക്ലേസിനും ശേഷം ദുബായ് പശ്ചാത്തലമാകുന്ന പുതിയൊരു ചിത്രവുമായി ലാല്‍ജോസ് വീണ്ടുമെത്തുന്നു. സോഷ്യല്‍ മീഡിയയിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ദുബായില്‍ നിന്നുള്ള ഒരു വീഡിയോയും സംവിധായകന്‍ പങ്കുവെച്ചു. ഡിസംബര്‍ പകുതിയോടെ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും അദ്ദേഹം പറയുന്നു.വീണ്ടും ദുബായിലേക്ക്… അറബിക്കഥക്കും ഡയമണ്ട് നെക്ലേസിനും ശേഷം ദുബായില്‍ ചിത്രീകരിക്കുന്ന ഒരു മുഴുനീള സിനിമ. ഡിസംബര്‍ പകുതിയോടെ ഷൂട്ടിങ്ങ്. സിനിമയുടെ വിശദാംശങ്ങള്‍ പിന്നാലെ അറിയിക്കാം’ – ലാല്‍ജോസ് കുറിച്ചു.