വീണ്ടും സജ്ജമായി വയനാട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍

0
435
Wayanad..
Wayanad..

കാലാവസ്ഥ കൊണ്ടും പ്രകൃതി ഭംഗി കൊണ്ടും വിനോദസഞ്ചാരികളെ ആകർഷിക്കുന്ന കേരളത്തിലെ ഹിൽസ്റ്റേഷൻ ആണ് വയനാട്.മാനന്തവാടി, സുൽത്താൻ ബത്തേരി, വൈത്തിരി താലൂക്ക് എന്നിവ ഉൾപ്പെടുന്ന കേരളത്തിലെ 12-ാംമതെ ജില്ലയാണ്.

wayanads
wayanads

കോവിഡ് പ്രതിസന്ധിയില്‍ അടച്ചിട്ടിരുന്ന വയനാട്ടിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ വന്നു തുടങ്ങി. യാത്രയ്ക്കുള്ള വിലക്കുകള്‍ നീങ്ങുന്ന സാഹചര്യത്തിലാണ് വിനോദ സഞ്ചാര മേഖല നേട്ടം കൈവരിക്കുന്നത്. കോവിഡ് വ്യാപനം കണക്കിലെടുത്ത് മാര്‍ച്ചിലാണ് വിനോദസഞ്ചാരകേന്ദ്രങ്ങള്‍ അടച്ചിട്ടത്.

Wayanadu.new
Wayanadu.new

ടൂറിസം വകുപ്പിന് കീഴിലുള്ള പൂക്കോട് തടാകം, കര്‍ളാട് തടാകം, മാനന്തവാടി പഴശ്ശിപാര്‍ക്ക്, എന്നിവ കഴിഞ്ഞമാസം തുറന്നു. കാന്തന്‍പാറ വെള്ളച്ചാട്ടം, ബത്തേരി ടൗണ്‍ സ്‌ക്വയര്‍, വയനാട് ഹെറിറ്റേജ് മ്യൂസിയം എന്നിവയാണ് ഞായറാഴ്ച തുറന്നത്. മുത്തങ്ങ, തോല്‌പെട്ടി വന്യജീവി സങ്കേതങ്ങള്‍ ഓഗസ്റ്റില്‍ തുറന്നിട്ടുണ്ടായിരുന്നു. ജലസേചന വകുപ്പിന്റെ അനുമതി ലഭിച്ചാല്‍ കാരാപ്പുഴ അണക്കെട്ടിലും സന്ദര്‍ശകര്‍ക്ക് പ്രവേശന അനുമതി ലഭിക്കും.