മോഡേൺ ലുക്കിലുള്ള ഫോട്ടോഷൂട്ടുമായി ഗവി ഗേള്‍

0
357
Shritha-Sivadas
Shritha-Sivadas

ഓര്‍ഡനറിയിലൂടെ സിനിമാലോകത്തേക്കെത്തിയ ശ്രിത ശിവദാസ്.ചലച്ചിത്രരംഗത്തേക്ക് വരുന്നതിനുമുന്‍പ് ടെലിവിഷന്‍ ചാനലായ കൈരളിയില്‍ താരോത്സവം 2010, ഡ്യൂ ഡ്രോപ്‌സ് എന്നീ പരിപാടികളില്‍ അവതാരകയായിരുന്നു.ചെറിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മിച്ച് ഗ്രിഗറി ജേക്കബ് പ്രധാന വേഷത്തിലെത്തിയ മണിയറയിലെ അശോകനിലൂടെയാണ് ശ്രിത തിരികെ വന്നത്.

Actress-Shritha-Sivadas-photoshoot1
Actress-Shritha-Sivadas-photoshoot1

താരം പുതുതായി ചില ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയ വഴി പങ്കു വെച്ചിരിക്കുകയാണ്. പുത്തന്‍ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായി  മാറിയിരിക്കുകയാണ്. ചിത്രങ്ങള്‍ക്ക് കിടിലൻ കമന്റുകളുമായി ആരാധകര്‍ എത്തിയിട്ടുണ്ട്.  അഖിൽ മേനോൻ ആണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. മനോഹരമായ ഷോർട്ട്സും ജാക്കറ്റുമാണ് താരം ധരിച്ചാരിക്കുന്നത്.

Actress-Shritha-Sivadas-photoshoot2
Actress-Shritha-Sivadas-photoshoot2

അഭിനയ ജീവിതത്തിലേക്ക് എത്തുന്നതിനു മുൻപേ പല ചാനലുകളിലും താരം അവതാരികയായി എത്തിയിരുന്നു. 2014 ൽ ആയിരുന്നു താരത്തിന്റെ വിവാഹം. വിവാഹ ശേഷം താരം അഭിനയ ജീവിതത്തിലേക്ക് പിന്നീട് കടന്നു വന്നില്ല.

Actress-Shritha-Sivadas-photoshoot
Actress-Shritha-Sivadas-photoshoot

2016 ൽ ചില ചിത്രങ്ങളിൽ ചെറുതായി അഭിനയിച്ചുവെങ്കിലും ഏറെ പ്രശസ്തി നേടിയില്ല. പിന്നീട് രമ്യ നമ്പീശൻ സംവിധാനം ചെയ്ത അൺ ഹൈഡ് എന്ന ഹ്രസ്വ ചിത്രത്തിൽ കൂടി ആണ് വീണ്ടും മടങ്ങി എത്തിയത്.