പരിക്കേറ്റതിനെ തുടർന്ന് വിശ്രമത്തിലായിരുന്ന ടൊവിനോ വീണ്ടും ഷൂട്ടിങ് സെറ്റിലേയ്ക്ക്

0
328
Tovino-returns-to-the-set-o
Tovino-returns-to-the-set-o

കള എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലായിരുന്നു താരത്തിന് പരിക്കേറ്റത്. കടുത്ത വയറുവേദനയെത്തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പരിശോധനയില്‍ ആന്തരികാവയവങ്ങളിൽ രക്തം കണ്ടെത്തിയിരുന്നു. വിദഗ്ധ ചികിത്സയ്ക്ക് ശേഷം വീട്ടില്‍ വിശ്രമത്തിലായിരുന്നു താരം.

After the rest, Tovino returns to the set of 'Kanekkane'
After the rest, Tovino returns to the set of ‘Kanekkane’

കുറച്ചു നാളത്തെ വിശ്രമത്തിലായിരുന്ന നടന്‍ ടൊവിനോ തോമസ് വീണ്ടും ലൊക്കേഷനില്‍ തിരിച്ചെത്തി. ഒരു ഇടവേളയ്ക്ക് ശേഷം ലൊക്കേഷനില്‍ തിരിച്ചെത്തിയ താരത്തിന് ഊഷ്മളമായ വരവേല്‍പ്പാണ് ‘കാണെക്കാണെ’ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ നൽകിയത്. അഭിനേതാക്കളും അണിയറപ്രവർത്തകരും ഒരുമിച്ച് കേക്ക് മുറിച്ച് മധുരം നൽകിയാണ് ടോവിനോയെ സ്വീകരിച്ചത്.

Tovino returns to the set of 'Kanekkane'1
Tovino returns to the set of ‘Kanekkane’1

‘കാണെക്കാണെ’യില്‍ ടൊവിനോയും ഐശ്വര്യ ലക്ഷ്മികുമൊപ്പം പ്രേം പ്രകാശ്, റോണി ഡേവിഡ് രാജ്, മാസ്റ്റര്‍ ആലോക് കൃഷ്ണ തുടങ്ങിയവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ആല്‍ബി ആന്‍റണി ഛായാഗ്രഹണം നിര്‍വഹിക്കുന്ന കാണെക്കാണെയുടെ എഡിറ്റര്‍ അഭിലാഷ് ബാലചന്ദ്രനാണ്.

set of 'Kanekkane'
set of ‘Kanekkane’

വിനായക് ശശികുമാറിന്‍റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് ആണ് സംഗീതം നല്‍കുന്നത്. സൗണ്ട് ഡിസൈന്‍ വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കര്‍. കല ദിലീപ് നാഥ്. ശ്രേയ അരവിന്ദ് വസ്ത്രാലങ്കാരം നിര്‍വഹിച്ചിരിക്കുന്ന, ചിത്രത്തിന്‍റെ മേക്കപ്പ് ജയന്‍ പൂങ്കുന്നമാണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷബീര്‍ പെരിന്തല്‍മണ്ണയും, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍ സനീഷ് സെബാസ്റ്റ്യനുമാണ്.