പതിനാലാം വയസ്സിൽ ലൈംഗികാതിക്രമത്തിന് ഞാൻ ഇരയായിട്ടുണ്ട്, തുറന്ന് പറഞ്ഞു ആമിര്‍ ഖാന്റെ മകള്‍

0
507
Ira-Khan.photos
Ira-Khan.photos

ആമീര്‍ ഖാന്റെ ആദ്യ ഭാര്യ റീന ദത്തയിലുള്ള മകളാണ് ഐറ.പിതാവിനെ പോലെ തന്നെ സിനിമാലോകത്തേക്ക് പ്രവേശിക്കാന്‍ തന്നെയായിരുന്നു ഐറയുടെയും താല്‍പര്യം.മോഡലിങ് ചെയ്തിട്ടുള്ള ചിത്രങ്ങള്‍ താരപുത്രി പുറത്ത് വിട്ടിരുന്നു. ഇപ്പോഴിതാ തന്റെ ജീവിതത്തിലെ സുപ്രധാനമായൊരു വെളിപ്പെടുത്തല്‍ നടത്തി ആരാധകരെയും സിനിമാപ്രേമികളെയുമെല്ലാം ഞെട്ടിച്ചിരിക്കുകയാണ് ഐറ.

Ira Khan.photo
Ira Khan.photo

പതിനാലാം വയസില്‍ താന്‍ ലൈംഗികാതിക്രമത്തിന് ഇരയായെന്ന് തുറന്നു പറഞ്ഞ്  ഐറ ഖാന്‍. വര്‍ഷങ്ങളായി നേരിട്ട വിഷാദ രോഗത്തിന് കാരണം ഇതാണെന്നും ഐറ വ്യക്തമാക്കി. സമൂഹ മാധ്യമത്തില്‍ പങ്കുവച്ച വിഡിയോയിലാണ് ഐറ ഇക്കാര്യങ്ങള്‍ പങ്കുവയ്ച്ചത്.4 വര്‍ഷത്തോളം താന്‍ കടുത്ത വിഷാദ രോഗത്തിന് അടിമയായിരുന്നു. ഇതിന് കാരണമാണ് ഐറാ തുറന്നു പറഞ്ഞത്. പതിനാലാം വയസില്‍ ലൈംഗികാതിക്രമത്തിന് ഇരയായി.അത് എന്റെ ജീവിതത്തിലെ കറുത്ത ദിനമായിരുന്നു .

Ira Khan
Ira Khan

ഇക്കാര്യം മാതാപിതാക്കളായ റീന ദത്തയോടും ആമിര്‍ ഖാനോടും പറഞ്ഞിട്ടുണ്ടായിരുന്നു. ആ ഭയാനകമായ സാഹചര്യം മറികടക്കാന്‍ മാതാപിതാക്കളാണ് തന്നെ സഹായിച്ചത്. ഇനി ഇത്തരത്തില്‍ ഒരു സംഭവം ജീവിതത്തില്‍ ഉണ്ടാകില്ലെന്ന് മനസില്‍ ഉറപ്പിച്ചാണ് ആ മാനസികാവസ്ഥയില്‍ നിന്ന് പുറത്തു കടന്നത് – ഐറാ ഖാന്‍ പറഞ്ഞു.