പാദങ്ങളുടെ ഭംഗി വർദ്ധിപ്പിക്കണോ ? എങ്കിൽ ചോക്ലേറ്റ് കൊണ്ട് ഒരു പ്രയോഗമുണ്ട്

0
494
Foot.new..
Foot.new..

യഥാര്‍ത്ഥ സൗന്ദര്യവും വൃത്തിയും ഒരാളുടെ അറിയണമെങ്കില്‍ കാലില്‍ നോക്കണമെന്ന് പഴമക്കാര്‍ പറയാറുണ്ട്. അതുകൊണ്ടു തന്നെ മുഖം മിനുക്കാന്‍ ചെയ്യുന്ന കാര്യങ്ങള്‍ക്കൊപ്പം അല്‍പ്പം പരിചരണം പാദങ്ങള്‍ സുന്ദരമാക്കാനും നല്‍കാം.കാലുകളിലെ ചര്‍മത്തിന്റെ അഴക് വര്‍ധിപ്പിക്കാന്‍ ആഴ്ചയില്‍ ഒരിക്കല്‍ ചോക്‌ലേറ്റ് ഫൂട്ട് മാസ്ക് അണിയാം.

Foot.image2
Foot.image2

അര വലിയ സ്പൂണ്‍ കൊക്കോ പൗഡറില്‍ സമം തേന്‍, ഒരു ചെറിയ സ്പൂണ്‍ ഓട്സ് പൊടിച്ചത്, രണ്ട് വലിയ സ്പൂണ്‍ തേങ്ങാപ്പാല്‍ ഇവ ചേര്‍ത്തു മിശ്രിതമാക്കണം. ഈ കൂട്ട് കാലുകളില്‍ പുരട്ടി ഇരുപത് മിനിറ്റ് കഴിഞ്ഞ് ഇളംചൂട് വെള്ളം ഉപയോഗിച്ച്‌ കഴുകി വൃത്തിയാക്കുക. ഇതിന് ശേഷം കാലുകളില്‍ മോയ്സ്ചറൈസിങ് ക്രീം പുരട്ടണം.

Foot.image
Foot.image

പതിവായി പാദങ്ങള്‍ വൃത്തിയാക്കാന്‍ ശ്രദ്ധിക്കണം. ദിവസവും കുളിക്കുമ്ബോള്‍ കാലുകള്‍ ഫൂട്ട് ബ്രഷ് ഉപയോഗിച്ച്‌ വൃത്തിയാക്കണം.ഒരു ബക്കറ്റില്‍ കാല്‍ ഭാഗം വെള്ളം നിറയ്ക്കുക. ഇതില്‍ ഒരു നാരങ്ങയുടെ നീര് ഒഴിച്ച്‌ പാദങ്ങള്‍ അതില്‍ മുക്കി വയ്ക്കുക.പതിനഞ്ച് മിനിറ്റിന് ശേഷം പാദങ്ങള്‍ കഴുകി നനവ് ഒപ്പി മാറ്റുക. ഇതിനുശേഷം മോയ്സ്ചറൈസിങ് ക്രീം പുരട്ടണം. ആഴ്ചയില്‍ ഒരിക്കല്‍ ഇങ്ങനെ ചെയ്യുന്നത് ചര്‍മത്തിന്റെ തിളക്കമേറാന്‍ നല്ലതാണ്.