ബിഗ് ബോസ് താരങ്ങളുടെ വെബ് സീരീസ് ഉടൻ

0
589
Bigg-Boss,,,
Bigg-Boss,,,

മെഗാ സ്റ്റാർ മോഹൻലാൽ അവതാരകനായി എത്തിയ ടെലിവിഷൻ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്.ഒരു കൂട്ടം മത്സരാർത്ഥികൾ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ കുറച്ചുനാൾ ഒരു വീട്ടിൽ ഒരുമിച്ചു ജീവിക്കുക എന്നതാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്. ഓരോ ആഴ്ചയും രണ്ടു മത്സരാർത്ഥികളെ വീതം വീട്ടിൽ നിന്നു പുറത്താക്കുവാനായി മത്സരാർത്ഥികൾക്കിടയിൽ വോട്ടെടുപ്പ് നടത്തുന്നു.

Mohanlal
Mohanlal

ഏറ്റവും കൂടുതൽ നാമനിർദ്ദേശങ്ങൾ ലഭിച്ചവരെ പുറത്താക്കുന്നതിനായി പ്രേക്ഷകർക്കും വോട്ടുരേഖപ്പെടുത്താവുന്നതാണ്. ഒരാളൊഴികെ എല്ലാ അംഗങ്ങളും പുറത്താകുന്നതു വരെ വോട്ടെടുപ്പ് തുടരുന്നു. ഏറ്റവുമൊടുവിൽ വീട്ടിൽ അവശേഷിക്കുന്നയാളെ വിജയിയായി പ്രഖ്യാപിക്കുന്നതോടെയാണ് ബിഗ് ബോസ് പരിപാടി അവസാനിക്കുന്നത്.ഇപ്പോഴിതാ ബിഗ് ബോസ് 2ലെ താരങ്ങള്‍ വെബ് സീരീസിലൂടെ പ്രേക്ഷകരിലേക്ക് എത്തുന്നു.

Bigg Boss....
Bigg Boss….

പ്രിയദര്‍ശന്റെ ബോയിങ് ബോയിങ് സിനമയെ ഓര്‍മ്മിപ്പിക്കുന്ന ‘ബോയിങ് ബോയിങ്’ എന്ന വെബ് സീരീസിലൂടെയാണ് താരങ്ങള്‍ ഒന്നിക്കുന്നത്.ഒരു മുത്തശ്ശികഥ എന്ന ചിത്രത്തിലൂടെ ശ്രദ്ധ നേടിയ താരമായ രജനി ചാണ്ടിയുടെ കളമശ്ശേരിയിലെ വീട്ടില്‍ വെച്ചാണ് വെബ് സീരീസ് ചിത്രീകരണം നടക്കുന്നത്.ബിഗ് ബോസ് താരവും പ്രിയദര്‍ശന്റെ അസോസിയെറ്റുമായിരുന്ന സുരേഷ് കൃഷ്ണനാണ് വെബ് സീരീസ് ഒരുക്കുന്നത്. ജനുവരി മുതല്‍ എല്ലാ വെള്ളിയാഴ്ച്ചയും വൈകീട്ട് 6 മണിക്ക് വെബ് സീരീസ് പ്രേക്ഷകരിലേക്ക് എത്തും. ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാണ് റിലീസ്.