പുരുഷന്മാരില്‍ പ്രായകൂടുതൽ തോന്നിക്കുന്നതിന് അഞ്ച് കാരണങ്ങളുണ്ട്!

0
388
Men.new
Men.new

വളരെ ചെറുപ്പത്തിലും പ്രായമുള്ള ആളെപ്പോലെ തോന്നിക്കുന്നത് ആർക്കായാലും വിഷമവും ദേഷ്യംവും തോന്നിക്കാം.ചര്‍മ്മത്തിനും മുടിക്കും ആവശ്യമായ ശ്രദ്ധകൊടുക്കാത്തതുകൊണ്ടാണ് പലയാളുകള്‍ക്കും ഉള്ളതില്‍ക്കൂടുതല്‍ പ്രായം തോന്നിക്കുന്നത്. പുരുഷന്മാരുടെ കാര്യം പറയുകയാണെങ്കില്‍ അവര്‍ ജീവിതത്തില്‍ പിന്തുടരുന്ന അഞ്ച് അബദ്ധങ്ങളാണ് പ്രായക്കൂടുതല്‍ തോന്നാനുള്ള കാരണം. സണ്‍പ്രൊട്ടക്‌ഷന്‍ ക്രീം സ്കിപ് ചെയ്യല്ലേ അള്‍ട്രാവയലറ്റ് രശ്മികള്‍ ചര്‍മത്തിന് എത്രത്തോളം ബുദ്ധിമുട്ടുണ്ടാക്കുമെന്ന് പലര്‍ക്കും അറിയാം. അത് ചര്‍മകോശങ്ങള്‍ക്ക് നാശം വരുത്തുകയും ചര്‍മത്തിന് പ്രായക്കൂടുതല്‍ തോന്നിക്കുകയും ചെയ്യും.

men-after-break-up.jpg.image.845.440
men-after-break-up.jpg.image.845.440

അള്‍ട്രാവയലറ്റ് രശ്മികള്‍ കൊളാജിനെ നശിപ്പിക്കുകയും ചര്‍മത്തില്‍ ചുളിവുകളും പാടുകളുമുണ്ടാകാന്‍ കാരണമാവുകയും ചെയ്യും. സൂര്യപ്രകാശം നേരിട്ട് ചര്‍മത്തില്‍ പതിക്കുന്നതിനാല്‍ ചര്‍മത്തില്‍ കറുത്ത കുത്തുകള്‍ വീഴാനും ഇടയാക്കും. അതുകൊണ്ടാണ് എസ്പിഎഫ് 30 നു മുകളിലുള്ള സണ്‍സ്ക്രീന്‍ ലോഷനുകള്‍ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കണമെന്ന് പറയുന്നത്.വീട്ടിലും ഓഫിസിനുള്ളിലും ആയിരിക്കുമ്പോഴു൦ പുറത്തു പോകുമ്പോഴുമെല്ലാം സണ്‍സ്ക്രീന്‍ ലോഷനുകള്‍ പുരട്ടേണ്ടത് അത്യാവശ്യമാണ്.

മുഖത്ത് ഒരു ക്രീം അപ്ലൈ ചെയ്യുന്നതോടെ കഴിയും പല പുരുഷന്മാരുടെയും മേക്കപ്. അത് വലിയൊരു അബദ്ധം തന്നെയാണ്. മുഖം പോലെ തന്നെ പ്രധാനമാണ് മറ്റു ശരീരഭാഗങ്ങളും. പ്രത്യേകിച്ച്‌ കൈകള്‍. അന്തരീക്ഷ മലിനീകരണവും മറ്റുള്ളവരുമായുള്ള ഇടപെടലുകളും കെമിക്കലുകളുടെയും ലോഷന്റെയും ഉപയോഗവും കൈകളുടെ ഭംഗിയെയും ആരോഗ്യത്തെയും മോശമായി ബാധിക്കും. അതുകൊണ്ടുതന്നെ മറ്റു ശരീരഭാഗങ്ങളേക്കാള്‍ വേഗത്തില്‍ കൈകളുടെ ചര്‍മത്തിന് പ്രായക്കൂടുതല്‍ തോന്നാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് മുഖചര്‍മത്തിന് നല്‍കുന്ന അതേ പ്രാധാന്യം കൈകള്‍ക്കും നല്‍കണം. കൈകള്‍ക്കും നല്ല മോയ്സചറൈസിങ് നല്‍കണം. അതിനായി മികച്ച നിലവാരമുള്ള മോയ്സചറൈസിങ് ക്രീമുകള്‍ തിരഞ്ഞെടുക്കണം.

men-skin-care
men-skin-care

ഇരുപതുകളില്‍ കഷണ്ടി വരുന്നതാണ് മിക്ക ചെറുപ്പക്കാരും നേരിടുന്ന മറ്റൊരു സൗന്ദര്യ പ്രശ്നം. പാരമ്പര്യം എന്നതിലുപരി മാനസിക സമ്മര്‍ദ്ദമാണ് പലരിലും മുടികൊഴിച്ചിലിന് കാരണം. പുകവലി, മുടിക്കു ശരിയായ രീതിയില്‍ മസാജ് ചെയ്യാതിരിക്കല്‍, അനാരോഗ്യകരമായ ഭക്ഷണശീലങ്ങള്‍, മുടിക്ക് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കാതിരിക്കല്‍ എന്നിവയും മുടികൊഴിച്ചിലിന് കാരണമാകും.

മുടി വല്ലാതെ കൊഴിയാന്‍ തുടങ്ങുമ്പോഴാണ് പലരും ഹെയര്‍സ്റ്റൈലിങ്ങില്‍ അഭയം പ്രാപിക്കുന്നത്. മുടിയുടെ പ്രശ്നങ്ങള്‍ മറയ്ക്കാന്‍ സ്റ്റൈല്‍ ചെയ്യുന്നത് നല്ലതാണെങ്കിലും അതും അമിതമാകാതിരിക്കാന്‍ ശ്രദ്ധിക്കണം. വിറ്റാമിന്‍ ബി3, ബി5, ബി9, വിറ്റാമിന്‍ ഇ എന്നിവയടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റിലുള്‍പ്പെടുത്തണം. ഓറഞ്ച്, ചീര, ചിക്കന്‍, മത്സ്യം, ബ്രൊക്കോളി, സോയാബീന്‍ എന്നിവ ആഹാരത്തിലുള്‍പ്പെടുത്തണം. സിങ്ക് അടങ്ങിയ ധാന്യങ്ങള്‍, പാലുല്‍പന്നങ്ങള്‍, ഓട്ട്സ്, മുട്ട എന്നിവയും നന്നായി കഴിക്കണം. പാല്‍, ഏത്തപ്പഴം, ട്യൂണ മത്സ്യം, കാഷ്യൂനട്സ് എന്നിവയും ഇരുമ്പടങ്ങിയ  മത്സ്യം, പച്ചിലക്കറികള്‍, പയര്‍ വര്‍ഗങ്ങള്‍ എന്നിവയും ധാരാളം കഴിക്കുകയും വേണം.

botox-for-men
botox-for-men

പ്രായം കുറയ്ക്കാനുള്ള തത്രപ്പാടില്‍ കണ്ണില്‍ കാണുന്നതും കൈയില്‍ കിട്ടുന്നതുമായ ക്രീമുകളെല്ലാം വാരി പുരട്ടരുത്. നല്ല ആഹാരശീലത്തിലൂടെയും കൃത്യമായ വര്‍ക്കൗട്ടിലൂടെയും ചര്‍മത്തിലെ സ്വാഭാവിക സൗന്ദര്യം തിരിച്ചു പിടിക്കാം. വിപണിയില്‍ കാണുന്ന മേക്കപ് ഉല്‍പന്നങ്ങള്‍ മാറിമാറി ഉപയോഗിക്കുന്ന പ്രവണതയുണ്ടെങ്കില്‍ അതും ഉപേക്ഷിക്കണം. ആവശ്യമെങ്കില്‍ ഒരു ഡയറ്റീഷ്യനെക്കണ്ട് ഭക്ഷണശീലങ്ങളില്‍ ചില ക്രമീകരണങ്ങള്‍ വരുത്താം.രാത്രിയില്‍ ഉറങ്ങാന്‍ പോകുന്നതിന് മുന്‍പ് മുഖം പോലും കഴുകുന്ന ശീലം പലര്‍ക്കുമുണ്ടാവില്ല. എന്നാല്‍ ഇക്കാര്യത്തില്‍ പ്രധാന ശ്രദ്ധ വേണം. ചര്‍മവും ശരീരവും വിശ്രമിക്കുന്ന സമയത്താണ് സ്വയം സംരക്ഷണത്തിനുള്ള ചില കാര്യങ്ങള്‍ ചെയ്യുന്നത്.