അമേരിക്കയിലെ അത്ഭുതം, ആൺകുട്ടി ഗര്‍ഭിണിയായി

0
354
Boy...
Boy...

ലോകത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത് തികച്ചും വിചിത്രങ്ങളായ കാര്യങ്ങളാണ് അമേരിക്കയിലാണ് അതിവിചിത്രമായ ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്  പുരുഷ ലൈംഗികാവയവത്തോടെ ജനിച്ച്‌, ഒരു ആണ്‍കുട്ടിയായി വളര്‍ന്ന് വലുതായ കൗമാരക്കാരന്‍ ഗര്‍ഭിണിയായിരിക്കുന്നു. അതിലും വിചിത്രമായ കാര്യം ഇയാള്‍ക്ക് പുരുഷ ലൈംഗികാവയവത്തോടൊപ്പം പ്രവര്‍ത്തന ക്ഷമമായ സ്ത്രീ പ്രത്യൂദ്പാദനാവയവം കൂടി ഉണ്ടെന്നുള്ളതാണ്.

ആണ്‍കുട്ടിയായാണ് വളര്‍ത്തിയതെങ്കിലും മസച്ചുസറ്റ്സിലെ ബോസ്റ്റണ്‍ സ്വദേശിയായ മൈക്കി ചാനല്‍ എന്ന 18 വയസ്സുകാരന് താന്‍ മറ്റ് ആണ്‍കുട്ടികളില്‍ നിന്നും വ്യത്യസ്തനാണെന്ന തോന്നല്‍ ചെറുപ്പം മുതല്‍ക്കേ ഉണ്ടായിരുന്നു. ഗര്‍ഭാവസ്ഥയില്‍ ലിംഗ നിര്‍ണ്ണയ പരിശോധന നടത്തിയപ്പോള്‍, ജനിക്കാന്‍ പോകുന്നത് പെണ്‍കുട്ടി ആയിരിക്കും എന്നായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ഒരു ആണ്‍കുട്ടി ജനിച്ചപ്പോള്‍ മാതാപിതാക്കള്‍ മാത്രമല്ല, ഡോക്ടര്‍മാരും അതിശയിച്ചുപോയിരുന്നു.

pregnancy
pregnancy

എന്നാൽ, അധികം വൈകാതെ തന്നെ, ഇത് തികച്ചും വ്യത്യസ്തനായ ഒരു കുട്ടിയാണെന്ന തോന്നല്‍ മൈക്കിയുമായി ഇടപഴകിയവര്‍ക്ക് തോന്നിയിരുന്നു. അഞ്ചാം വയസ്സുമുതല്‍ താന്‍ അമ്മയുടെ ലിപ്സ്റ്റിക്കും മറ്റുമായി കളിച്ചിരുന്നു എന്നും ഒരു ആണ്‍കുട്ടിയാണെന്ന തോന്നല്‍ ഉണ്ടായിട്ടില്ലെന്നും മൈക്കി പറയുന്നു. എന്നാല്‍, ഒരു കൗമാരക്കാരന്റെ ജീവിതത്തിലൂടെ താന്‍ കടന്നുപോയി. ഒരു സ്ത്രീ ശരീരമായിരുന്നു അവര്‍ക്ക്. മുഖത്ത് രോമങ്ങള്‍ കാര്യമായി വളര്‍ന്നിരുന്നില്ല. ഒരു ട്രാന്‍സ്ജെന്‍ഡര്‍ എന്ന രീതിയിലായിരുന്നു സഹപാഠികള്‍ തന്നെ കണക്കാക്കിയിരുന്നതെന്നും അവര്‍ പറയുന്നു.

13 വയസ്സുള്ളപ്പോള്‍ സ്വവര്‍ഗ്ഗരതിയില്‍ തല്പരനായി. കഴിഞ്ഞ വര്‍ഷം, സാധാരണയുള്ള പരിശോധനകള്‍ക്കായി ഡോക്ടറെ സമീപിച്ചപ്പോഴാണ് പ്രവര്‍ത്തനക്ഷമമായസ്ത്രീ പ്രത്യൂദ്പാദനാവയവം തന്റെ ശരീരത്തിനുള്ളില്‍ ഉണ്ടെന്ന് മനസ്സിലാക്കുന്നത്. ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതിനു ശേഷം മൂത്രവിസര്‍ജ്ജനം നടത്തുമ്പോൾ എരിച്ചില്‍ അനുഭവപ്പെട്ടിരുന്നു. അതുകൊണ്ട് മൂത്രനാളി അള്‍ട്രാസൗണ്ട് നടത്തുകയായിരുന്നു. അപ്പോഴാണ് തനിക്ക് സെര്‍വിക്സ്, അണ്ഡാശയം, ഗര്‍ഭപാത്രം, ഫെല്ലോപിയന്‍ നാളികള്‍ തുടങ്ങിയ ആന്തരിക സ്ത്രീ പ്രത്യൂദ്പാദനാവയവങ്ങള്‍ ഉണ്ടെന്ന് തിരിച്ചറിഞ്ഞത്, അവര്‍ പറയുന്നു.

The-Boy
The-Boy

ആദ്യം തനിക്കത് ഒരു തമാശയായാണ് തോന്നിയതെന്ന് മൈക്കി പറയുന്നു. എന്നാല്‍, ഡോക്ടര്‍മാര്‍ തനിക്ക് അത് കാണിച്ചു തന്നപ്പോള്‍ ശരിക്കും ഞെട്ടി. വളരെ അപൂര്‍വ്വമായ പെഴ്സിസ്റ്റന്റ് മ്യുല്ലേറിയന്‍ ഡക്‌ട് സിന്‍ഡ്രം (പി എം ഡി എസ്) എന്ന അവസ്ഥയാണ് മൈക്കിന്റേത്. സ്ത്രീയുടെ പ്രത്യൂദ്പാദനവയവങ്ങളും പുരുഷ ലൈംഗികാവയവും ഉണ്ടാവുക എന്നതാണ് ഈ അവസ്ഥ. ഇത്തരത്തിലുള്ള അവസ്ഥയുള്ളവര്‍ക്ക് സാധാരണയായി യോനിമുഖം ഉണ്ടാകാറില്ലെങ്കിലും മൂത്രത്തിലൂടെയോ ശുക്ലത്തിലൂടെയോ ആര്‍ത്തവ രക്തം പുറത്തേക്ക് വമിക്കപ്പെടും.

നേരത്തേ 2015- ല്‍ ഇത്തരത്തില്‍ മൂത്രത്തില്‍ കൂടി രക്തം പോക്ക് പതിവായ ഒരാളെ പരിശോധിച്ചപ്പോള്‍ പി എം ഡി എസ് ആണെന്ന് തെളിഞ്ഞിരുന്നു. പിന്നീട് സ്ത്രീ അവയവങ്ങള്‍ അയാളില്‍ നിന്നും നീക്കം ചെയ്തിരുന്നു. ഇതേ ഉപദേശമായിരുന്നു മൈക്കിനും നല്‍കിയത്. എന്നാല്‍ തന്റെ പുരുഷ ലൈംഗികാവയവം വന്ധ്യമാണെന്ന തിരിച്ചറി മൈക്കിയെ ഇരുത്തി ചിന്തിപ്പിച്ചു. തനിക്ക് ഒരു കുഞ്ഞുണ്ടാവില്ലെന്നും, ഉണ്ടാകണമെങ്കില്‍ അതിനെ തന്റെ ഗര്‍ഭപാത്രത്തില്‍ തന്നെ വളര്‍ത്തണമെന്നും അയാള്‍ തിരിച്ചറിഞ്ഞു.

America
America

പിന്നീട് നിരവധി ചികിത്സകള്‍ തേടി. സ്ത്രീയുടെ അണ്ഡത്തിലേക്ക് പുരുഷ ബീജങ്ങള്‍ നേരിട്ട് പ്രവേശിപ്പിക്കുന്ന ഐ സി എസ് ഐ ആയിരുന്നു അതില്‍ മുഖ്യം. മൈക്കിക്ക് യോനി ഇല്ലാത്തതിനാല്‍ ഉദരത്തില്‍ ചെറിയൊരു ദ്വാരം സൃഷ്ടിച്ചിട്ടായിരുന്നു ഭ്രൂണം അവരുടെ ഫലോപിയന്‍ നാളിയില്‍ സ്ഥാപിച്ചത്. ഗര്‍ഭധാരണത്തിന് വെറും 20 ശതമാനം സാധ്യതമാത്രമാണ് ഡോക്ടര്‍മാര്‍ പറഞ്ഞിരുന്നത്. എന്നാലും അത് വിജയിച്ചു. ഇപ്പോള്‍ മൈക്കി 4 മാസം ഗര്‍ഭിണിയാണ്.