15 വര്‍ഷം പഴക്കമുള്ള ഡീസല്‍ എഞ്ചിന്‍ ഓട്ടോറിക്ഷകൾക്ക് ജനുവരി ഒന്ന് മുതല്‍ നിരോധനം

0
476
Auto15-Year
Auto15-Year

വിധി നടപ്പിലാക്കപ്പെടുകയാണെങ്കില്‍ അത് വളരെ നല്ലൊരു തീരുമാനമായിരിക്കാം. മലിനീകരണം നല്ല രീതിയില്‍ കുറയും എന്നതില്‍ യാതൊരു സംശയവുമില്ല. എന്നാല്‍ അതിന് മറ്റൊരു വശം കൂടിയുണ്ട്. വാഹനം കൊണ്ട് ഉപജീവനം നടത്തുന്ന ഒരു വിഭാഗത്തെക്കൂടിയാവും വിധി ബാധിക്കുക, പ്രത്യേകിച്ച് ഓട്ടോറിക്ഷ ഓടിക്കുന്നവരെ. 

15 വര്‍ഷത്തിലധികം പഴക്കമുള്ള ഡീസല്‍ എഞ്ചിന്‍ ഓട്ടോറിക്ഷകള്‍ നിരത്തുകളില്‍ നിന്ന് ഒഴിവാക്കുന്നു. 2021 ജനുവരി ഒന്നിന് ശേഷം 15 വര്‍ഷത്തില്‍ കൂടുതല്‍ പഴക്കമുള്ള ഓട്ടോറിക്ഷകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി കേരളാ മോട്ടോര്‍ വാഹനചട്ടം സര്‍ക്കാര്‍ ഭേദഗതി ചെയ്തതായാണ് റിപ്പോര്‍ട്ട്.

Auto new...
Auto new…

പൊതുഗതാഗതത്തിന് ഉപയോഗിക്കുന്ന ഓട്ടോറിക്ഷകള്‍ക്കായിരിക്കും ഈ നിയമം ബാധകമാകുക. പ്രകൃതി സൗഹാര്‍ദ വാഹനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനാണ് നടപടി.15 വര്‍ഷത്തില്‍ അധികം പഴക്കമുള്ള ഓട്ടോറിക്ഷകള്‍ ഇലക്‌ട്രിക്, സി.എന്‍.ജി, എല്‍.പി.ജി, എല്‍.എന്‍.ജി തുടങ്ങിയവയിലേക്ക് മാറിയാല്‍ തുടര്‍ന്നും ഉപയോഗിക്കാന്‍ സാധിക്കും.