മലയാള സിനിമയുടെ ചിത്രീകരണത്തിനായി വിജയ്സേതുപതി തൊടുപുഴയില്‍

0
456
19-Vijaysethupathi
19-Vijaysethupathi

ജയറാം കേന്ദ്രകഥാപാത്രമായി അഭിനയിച്ച  മാര്‍ക്കോണി മത്തായിക്ക് ശേഷം വിജയ് സേതുപതി വീണ്ടും മലയാളത്തിലേക്കെത്തുകയാണ്.പുതിയ മലയാളം സിനിമ 19 (1) (a) യുടെ ചിത്രീകരണത്തിനായി തമിഴ് സൂപ്പര്‍താരം വിജയ് സേതുപതി തൊടുപുഴയില്‍ എത്തി. നവാഗതയായ ഇന്ദു വി.എസ്. സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നിത്യ മേനോനാണ് നായിക. ഇന്നലെയാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്.

Vijaysethupathi
Vijaysethupathi

വിജയ് സേതുപതിക്കും നിത്യയ്ക്കുമൊപ്പം ഇന്ദ്രജിത്ത് സുകുമാരന്‍ , ഇന്ദ്രന്‍സ് എന്നിവരാണ് പ്രധാന വേഷത്തില്‍ എത്തുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് ചിത്രീകരണം. തൊടുപുഴയില്‍ നിന്നുള്ള വിജയ് സേതുപതിയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. സിനിമയ്ക്കായി താരം സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്ക് മാറ്റി. കുറ്റിത്താടിയും മീശയും വെച്ചാണ് താരം എത്തിയത്. ലോക്ക്ഡൗണ്‍ കാലത്തെ സേതുപതിയുടെ മാസ് ലുക്ക് വൈറലായിരുന്നു.

Vijay_Sethupathi
Vijay_Sethupathi

സോഷ്യല്‍-പൊളിറ്റിക്കല്‍ ഡ്രാമ വിഭാഗത്തില്‍ പെടുന്ന സിനിമ നായകന്‍- നായിക സങ്കല്‍പ്പങ്ങളില്‍ നിന്ന് മാറിയുള്ളതാണ്. ഗോവിന്ദ് വസന്തയാണ് സംഗീത സംവിധാനം. മനേഷ് മാധവനാണ് ഛായാഗ്രഹണം. വിജയ് ശങ്കര്‍ എഡിറ്റിങ്. സമീറ സനീഷ് വസ്ത്രാലങ്കാരം. ജയദേവന്‍ ചക്കാടത്താണ് സൗണ്ട് ഡിസൈന്‍. അന്‍വര്‍ അലിയാണ് ഗാനരചന.