എന്റെ മകളുടെ ആദ്യ സമ്പാദ്യത്തിൽ നിന്നും എനിക്ക് മേടിച്ചു തന്നതാണ് ഈ സാരി, പൂർണിമ ഇന്ദ്രജിത്ത്‌

0
83
Poornima.actress.....
Poornima.actress.....

മോഡൽ, നർത്തകി, അവതാരക, അഭിനയത്രി, ഡബ്ബിങ് ആർട്ടിസ്റ്റ്, ഫാഷൻ ഡിസൈനർ അങ്ങനെ തുടങ്ങി കൈവച്ച മേഖലയിൽ എല്ലാം കഴിവുതെളിയിച്ച താരമാണ് പൂർണിമ. മലയാളി പ്രേക്ഷകരുടെ ഇഷ്ട താരജോഡികൾ ആണ് പൂർണ്ണിമയും ഇന്ദ്രജിത്തും. അഭിനയജീവിതത്തിലെ തിരക്കുകൾക്കിടയിലും സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ വിശേഷങ്ങൾ പങ്കുവയ്ക്കാൻ ഇരുവരും ശ്രദ്ധിക്കാറുണ്ട്.

Poornima.new
Poornima.new

നടി എന്നതിനു പുറമേ ഒരു ഫാഷൻ ഡിസൈനർ കൂടിയാണ് പൂർണിമ ഇന്ദ്രജിത്ത്. ഇപ്പോൾ തൻ്റെ മകൾ സമ്മാനിച്ച സാരിയെ കുറിച്ചാണ് പൂർണിമ പറയുന്നത്. മകൾ അവളുടെ ആദ്യ സമ്പാദ്യത്തിൽ നിന്നും വാങ്ങി തന്ന സാരിയാണ് ഇതെന്ന് ചിത്രം പങ്കുവച്ചുകൊണ്ട് ഒരു കുറിപ്പും പൂർണിമ എഴുതുന്നുണ്ട്.

Poornima...
Poornima…

“ശുദ്ധമായ സ്നേഹത്തിന്റെയും നന്ദിയുടെയും ആറു യാർഡിൽ പൊതിഞ്ഞപ്പോൾ. ആദ്യവരുമാനത്തിൽ നിന്നും എന്റെ മകൾ എനിക്ക് സമ്മാനിച്ച സാരി. ഈ സാരി, കൈപ്പടയിൽ എഴുതിയ ആ കത്ത്, ആ​ മനോഹരമായ നിമിഷം. എല്ലാം നിധിയാണ്,” എന്നാണ് പൂർണിമ കുറിച്ചത്.