സ്‌ത്രീകളെ പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കുന്ന എല്ലാ വിഷയങ്ങളിലും ക്രിയാത്മകമായി ഇടപെട്ടുകൊണ്ട് അവർക്ക് സമൂഹത്തിൽ ഉയർന്ന ജീവിതനിലവാരവും അധികാരവും ഉറപ്പുവരുത്തുകയാണ് ലക്ഷ്യമിടുന്നത്.സ്ത്രീകൾ അപലകൾ അല്ല അവർക്കും അവകാശങ്ങളുണ്ട്.
വിവാഹമോചനം നേടിയ ശേഷവും സ്ത്രീക്ക് ഭര്‍ത്താവിന്റെ വീട്ടില്‍ തന്നെ താമസിക്കാമെന്ന് സുപ്രിംകോടതി വിധി. . സുപ്രിംകോടതിയുടെ ഈ വിധി കോടതികളുടെ മറിച്ചുള്ള വിധികള്‍ക്ക് മുകളിലാണ്. സുപ്രിംകോടതി വിധിച്ചത് വിവാഹ മോചനം നേടിയ സ്ത്രീയ ഭര്‍ത്താവിനോ അവരുടെ കുടുംബത്തിനോ വീട്ടില്‍ നിന്ന് പുറത്താക്കാന്‍ സാധിക്കില്ലെന്നും ആ വീട്ടില്‍ തന്നെ താമസം തുടരാന്‍ സ്ത്രീക്ക് അവകാശമുണ്ടെന്നും ആണ്.
വിധി പുറപ്പെടുവിച്ചത് ജസ്റ്റിസ് അശോക് ഭൂഷന്‍, ആര്‍ സുഭാഷ് റെഡ്ഡി, എംആര്‍ ഷാ എന്നിവരടങ്ങിയ ബഞ്ചാണ്.സുപ്രിംകോടതിയുടെ നിര്‍ണായക വിധി ഉണ്ടായിരിക്കുന്നത് 2019 ലെ ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരായി സതീഷ് ചന്ദര്‍ അഹൂജ സമര്‍പ്പിച്ച ഹര്‍ജിയിലാണ്. ഡല്‍ഹി ഹൈക്കോടതി വിധി സതീഷിന്റെ മരുമകള്‍ സ്‌നേഹ അഹൂജയ്ക്ക് ഈ വീട്ടില്‍ താമസിക്കാനുള്ള അവകാശമുണ്ടെന്നായിരുന്നു.
ഹൈക്കോടതി വിധി വന്നത് ഭര്‍ത്താവ് രവീണ്‍ അഹൂജയില്‍ നിന്ന് വിവാഹ മോചനം നേടാനുള്ള നിയമനടപടികളുമായി സ്‌നേഹ മുമ്ബോട്ട് പോകവേയായിരുന്നു. സുപ്രിംകോടതി തള്ളിയത് തന്റെ സ്വന്തം അധ്വാനത്താല്‍ പണികഴിപ്പിച്ച വീട്ടില്‍ മകന്‍ രവീണ്‍ അഹൂജയ്ക്ക് അവകാശമില്ലെന്നും പിന്നെങ്ങനെ ഭാര്യ സ്‌നേഹയ്ക്ക് അവകാശമുണ്ടാകുമെന്ന് കാണിച്ച് കൊണ്ട് സതീഷ് ഫയല്‍ ചെയ്ത ഹര്‍ജിയാണ്.