ഗര്‍ഭിണിയായ നഴ്‌സ് ഭര്‍ത്താവ് നോക്കി നില്‍ക്കെ സ്വകാര്യ ബസിന്റെ പിന്‍ചക്രം കയറി മരിച്ചു

0
411
Shelmi-Paulose.jp

അരൂരിൽ ഗര്‍ഭിണിയായ നഴ്‌സ് ഭര്‍ത്താവ് നോക്കി നില്‍ക്കെ സ്വകാര്യ ബസിന്റെ പിന്‍ചക്രം കയറി മരിച്ചു.ലേക്‌ഷോര്‍ ആശുപത്രിയിലെ നഴ്സ് കോഴിക്കോട് താമരശേരി മൈക്കാവ് പാറയ്ക്കല്‍ വീട്ടില്‍ ഷെല്‍മി പൗലോസ് (33) ആണു മരിച്ചത്. ദേശീയപാതയില്‍ ചന്തിരൂര്‍ മേഴ്സി സ്കൂളിനു മുന്‍പില്‍ ഇന്നലെ രാവിലെ ആയിരുന്നു അപകടം.

Shelmi-Paulose
Shelmi-Paulose

എരമല്ലൂരില്‍ നിന്ന് എറണാകുളത്തേക്കു പോകുകയായിരുന്നു ബസ്. ആന്ധ്രയില്‍ നിന്നു ചെമ്മീന്‍ കയറ്റി വന്ന ലോറിയാണ് ബസിന്റെ പിന്നില്‍ ഇടിച്ചത്. ആശുപത്രിയില്‍ ജോലിക്ക് പോകാനായി സ്വകാര്യ ബസില്‍ കയറുമ്പോൾ ബസിന്റെ പിന്നില്‍ ലോറി ഇടിക്കുകയായിരുന്നു.

Dead Body
Dead Body

ഇടിയുടെ ആഘാതത്തില്‍ ബസിന്റെ ചവിട്ടുപടി ഭാഗത്തു നിന്ന് ഷെല്‍മി റോഡരികിലേക്കു തെറിച്ചു വീഴുകയും ബസിന്റെ പിന്‍ചക്രം ദേഹത്ത് കയറിയിറങ്ങുകയുമായിരുന്നു. ഷെല്‍മിയെ ഭര്‍ത്താവ് സിനോജ് റോഡിനു എതിര്‍വശത്ത് നോക്കി നില്‍ക്കെയായിരുന്നു അപകടം.ആറു വര്‍ഷമായി ലേക്‌ഷോര്‍ ആശുപത്രിയില്‍ ജോലി ചെയ്തു വരികയായിരുന്നു. മക്കള്‍: സ്റ്റീവ്, സ്റ്റെഫിന്‍.