ബ്യൂട്ടിപാര്‍ലര്‍ ഉടമയായ സ്ത്രീയ്ക്ക് വീടിന്റെ മുകളില്‍ കഞ്ചാവ് കൃഷി

0
357
Green-Leaf
Green-Leaf

ഇംഗ്ലണ്ടിലെ ബോള്‍ട്ടണിലാണ് സംഭവം അരങ്ങേറിയത്.വീടിന്‍റെ മുകള്‍ നിലയിൽ കഞ്ചാവ് വളര്‍ത്താന്‍ നല്‍കിയ ബ്യൂട്ടിപാര്‍ലര്‍ ഉടമയായ സ്ത്രീയെ പൊലീസ് പിടികൂടി. ചാറീന്‍ മില്‍വാര്‍ഡ് എന്ന 30 കാരിയെയാണ് പൊലീസ് പിടികൂടിയത്. ഇവര്‍ക്ക് കോടതി രണ്ട് കൊല്ലത്തെ കമ്യൂണിറ്റി സര്‍വീസും, 100 മണിക്കൂര്‍ പ്രതിഫലമില്ലാത്ത ജോലിയും ശിക്ഷയായി ലഭിക്കുന്ന പ്രവര്‍ത്തമാണ് ഇവരുടെത് എന്നാണ് പൊലീസ് പറയുന്നത്.

Grean Leaf
Grean Leaf

വീടിന് മുകളില്‍ കഞ്ചാവ് തോട്ടം ഉണ്ടാക്കുന്നതിനായി ഇവരുടെ വീടിന് മുകള്‍ നിലയില്‍ പ്രത്യേകമായി വീട്ടിലേക്കുള്ള വൈദ്യുതി സംവിധാനം ബൈപ്പാസ് ചെയ്ത് ഉപയോഗിച്ചിട്ടുണ്ടായിരുന്നു. ഇതിന് പുറമേ ലക്ഷങ്ങള്‍ മുടക്കി ജലസേചന സംവിധാനവും വെന്‍റിലേഷന്‍ സംവിധാനങ്ങളും നിര്‍മ്മിച്ചിരുന്നു. ഏതാണ്ട് 11.34 ലക്ഷം രൂപയുടെ കഞ്ചാവാണ് ഇവരുടെ വീട്ടിന് മുകളിലെ തോട്ടത്തില്‍ നിന്നും കണ്ടെത്തിയത്.