ആകാംഷയോടെ അനുഗ്രഹീതന്‍ ആന്റണിയുടെ പുതിയ പോസ്റ്റര്‍ റിലീസ് ചെയ്തു

0
355
New-Film
New-Film

എട്ടുകാലി, ഞാന്‍ സിനിമാമോഹി എന്നീ ഹ്രസ്വചിത്രങ്ങള്‍ ചെയ്ത പ്രിന്‍സിന്റെ ആദ്യ സ്വതന്ത്ര സംവിധാന സംരംഭമാണ് ‘”അനുഗ്രഹീതൻ ആന്റണി “എന്ന സിനിമ.കരിങ്കുന്നം സിക്സസ് എന്ന ചിത്രത്തില്‍ ദീപു കരുണാകരന്റേയും മിഥുന്‍ മാനുവല്‍ തോമസിന്റെ അലമാര എന്ന ചിത്രത്തിലും അസിസ്റ്റന്റായി പ്രവര്‍ത്തിച്ച ശേഷമാണ് പ്രിന്‍സ് സ്വതന്ത്ര സംവിധായകനാവുന്നത്.

Anugraheethan-Antony
Anugraheethan-Antony

പ്രിന്‍സ് ജോയ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് അനുഗ്രഹീതന്‍ ആന്റണി. സണ്ണി വെയ്ന്‍ നായകനായി എത്തുന്ന ചിത്രത്തില്‍ ’96’ ഫെയിം ഗൗരി ജി കിഷന്‍ ആണ് നായിക. ചിത്രത്തിലെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു. നവീന്‍ ടി മണിലാല്‍ ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Anugraheethan-Antony.jp
Anugraheethan-Antony.jp

അശ്വിന്‍ പ്രകാശ്, ജിഷ്ണു ആര്‍ നായര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ കഥ. സിദ്ധിഖ്, ഇന്ദ്രന്‍സ്, ജാഫര്‍ ഇടുക്കി, മണികണ്ഠന്‍, സുരാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍. മിഥുന്‍ മാന്വല്‍ തോമസിന്റെ അസ്സോസിയേറ്റ് ആയിരുന്നു പ്രിന്‍സ്. ചിത്രം നിര്‍മിക്കുന്നത് തുഷാര്‍ എസ് ആണ്. ചിത്രം നിര്‍മിക്കുന്നത് തുഷാര്‍ എസ് ആണ്.