ഉത്തർ പ്രദേശിൽ പെൺകുട്ടികൾക്കും സ്ത്രീകൾക്കും എതിരായ അതിക്രമങ്ങൾ തുടരുന്നു.പീഡന ശ്രമത്തെ എതിർത്ത 16 വയസുകാരിയെ അക്രമികൾ വെടിവെച്ചു കൊന്നു. വീട്ടിൽ അതിക്രമിച്ചു കയറിയ 3 പേർ മകളെ കൊലപ്പെടുത്തി എന്നാണ് പിതാവ് പൊലീസിന് പരാതി നൽകിയതു.
പ്രതികളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അയച്ചു. ഫിറോസാബാദ് ജില്ലയിൽ റസൂൽപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. വെള്ളിയാഴ്ച പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടി സ്കൂളിലേക്ക് പോകുമ്പോൾ മൂന്നുപേർ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിക്കാൻ ശ്രമിചു. അവർ തന്നെയാണ് കൊല നടത്തിയതെന്നും പിതാവ് പരാതിയിൽ പറയുന്നു.
സംഭവം അറിഞ്ഞ ഉടൻ തന്നെ പോലീസ് സംഘം പെൺകുട്ടിയുടെ വീട്ടിലെത്തി പ്രാഥമികമ തെളിവുകൾ ശേഖരിചു. രാജ്യത്തെ നടുക്കിയ ഹത്രാസ് കൂട്ടബലാത്സംഗ കൊലയ്ക്ക് ശേഷവും ഉത്തർപ്രദേശിൽ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കുറയുന്നില്ല എന്നാണ് ആണ് സമാനമായ ഈ സംഭവങ്ങളിൽ നിന്ന് മനസ്സിലാക്കാൻ കഴിയുന്നത്.നേരത്തെ വീട്ടിൽ കിടന്നുറങ്ങിയ മൂന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ മുഖത്ത് ഒരു കൂട്ടം ആക്രമികൾ ആസിഡ് ഒഴിച്ചിരുന്നു. 17 ഉം 10 ഉം 8 ഉം വയസുള്ള പെൺകുട്ടികളുടെ മുഖത്താണ് ആസിഡ് ഒഴിച്ചത്.