ധോണിയുടെ ജേഴ്സിയുമായി പാണ്ഡ്യ ബ്രദേഴ്സും ജോസ് ബട്ലറും,CSK vs MI IPL 2020

0
301
ipl 2020 dhoni retirement

ഐപിഎല്‍ പോരാട്ടത്തിൽ ചെന്നൈ സൂപ്പർ കിങ്സിന്റെ പ്രതീക്ഷകൾ അവസാനിച്ചു. ലീഗ് ഘട്ടത്തിലെ ബാക്കിയുള്ള  മൂന്ന് മത്സരങ്ങളിൽ വിജയിച്ച് ആരാധകരുടെ നിരാശ മാറ്റാമെന്ന വഴിമാത്രമാണ് ചെന്നൈയ്ക്ക് മുന്നിലുള്ളത് ഏക വഴികൾ. ബാറ്റിങ് നിരയുടെ തകർച്ചയാണ് ചെന്നൈയ്ക്ക് തിരിച്ചടിയായത്. ‘വയസന്മാരുടെ നിര’ എന്ന ആക്ഷേപം സദാ ഏറ്റുവാങ്ങിയ ടീം ആണ് ചെന്നൈ അത് പരിഹരിക്കുക എന്നത് മാത്രമാണ് ടീം മാനേജ്മെന്റിന് മുന്നിലുള്ള വഴി. പക്ഷേ, അതത്ര എളുപ്പവുമല്ല എന്നതാണ് മറ്റൊരു സത്യം.

ചെന്നൈയുടെ ‘തല’, എം എസ് ധോണിയുടെ ഭാവി എന്താകുമെന്ന ചർച്ചകൾ ആണ് മറ്റൊരു വശത്. ധോണിയുടെ തകർപ്പൻ പ്രകടനമാണ് ഐപിഎല്ലിൽ ആരാധകർ പ്രതീക്ഷിച്ചിരുന്നത് എങ്കിലും ഫലം നിരാശയായിരുന്നു.  ഇത് ധോണിയുടെ അവസാന ഐപിഎൽ സീസണാകുമെന്ന പ്രചാരണവും നടക്കുന്നത്.

ഐപിഎൽ താരങ്ങൾക്ക് ധോണിയുടെ കൈയൊപ്പിട്ട  ജേഴ്സിയുമായി നിൽക്കുന്ന ഫോട്ടോയാണ് ഏറ്റവും ഒടുവിൽ അദ്ദേഹത്തിന്റെ വിരമിക്കൽ അഭ്യൂഹങ്ങൾക്ക് ശക്തി കൂട്ടിയത്. മുമ്പും ഇംഗ്ലണ്ട് താരം ജോസ് ബട്ലർ ധോണിയുടെ കൈയൊപ്പ് പതിഞ്ഞ ജേഴ്സിയുമായി ഫോട്ടോക്ക് പോസ് ചെയ്തിരുന്നു. ഇപ്പോൾ സഹോദരങ്ങളായ ഹാർദിക് പാണ്ഡ്യയും ക്രുനാൽ പാണ്ഡ്യയും ധോണിയുടെ കൈയൊപ്പുള്ള ഏഴാം നമ്പർ ജേഴ്സിയുമായി നിൽക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാണ്.