കീര്‍ത്തി സുരേഷ് കേന്ദ്രകഥാപാത്രമായി എത്തുന്ന ‘മിസ് ഇന്ത്യ’ ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസിനൊരുങ്ങുന്നു

0
356
Keerthi-Suresh.jp...
Keerthi-Suresh.jp...

തെന്നിന്ത്യയിലെ മുന്‍നിര നായികമാരില്‍ തിളങ്ങുന്ന താരമാണ് കീര്‍ത്തി സുരേഷ് മഹാനടി, പെൻഗ്വിൻ എന്നീ സിനിമകളിലൂടെ തെന്നിന്ത്യയിൻ പ്രേഷകരുടെ മനസ്സിൽ ഇടം നേടി കീർത്തി ഇപ്പോളിതാ പുതിയ ചിത്രവുമായി വീണ്ടും സജീവമാകുകയാണ്.

Miss India
Miss India

താരത്തിന്റെ പുതിയ ചിത്രമായ ‘മിസ് ഇന്ത്യ’ ഒടിടി പ്ലാറ്റ്‌ഫോമില്‍ റിലീസിന് ഒരുങ്ങുന്നു. നവംബര്‍ നാലിന് നെറ്റ്ഫ്‌ലെക്‌സിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനൊടകം ശ്രദ്ധ നേടിയിരുന്നു.

Keerthi Suresh.j
Keerthi Suresh.j

വന്‍ തിരിച്ചടികള്‍ക്കിടയിലും ജീവിത വിജയം നേടാന്‍ ശ്രമിക്കുന്ന സംരംഭക ആയിട്ടാണ് കീര്‍ത്തി സുരേഷ് ചിത്രത്തില്‍ എത്തുന്നത്. ഇന്ത്യന്‍ തേയിലയുടെ രുചി വിദേശികള്‍ക്ക് മുമ്ബില്‍ പരിചയപ്പെടുത്തുകയാണ് സംയുക്ത എന്ന സംരംഭക. വിജയ വഴികളില്‍ സംയുക്ത നേരിടുന്ന വെല്ലുവിളികളാണ് ചിത്രത്തില്‍ പ്രതിപാദിക്കുന്നത്. നദിയ മൊയ്തുവും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്