സ്ത്രീകളെ നമ്മുടെ സമൂഹം ഒറ്റപെടുത്തുന്നു, ദുര്‍ഗ്ഗ ദേവീ വേഷത്തിൽ സന്ദേശവുമായി താരം

0
369
Ardra-Das.New-Photos
Ardra-Das.New-Photos

ടെലിവിഷൻ സീരിയലായ  മഞ്ഞുരുകും കാലത്തിലൂടെ മലയാളികള്‍ക്ക് ഏറെ പരിചിതയായ താരമാണ് ആര്‍ദ്ര ദാസ്. ആര്‍ദ്ര അഭിനയിക്കുകയുണ്ടായിരുന്നു.സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ ആര്‍ദ്ര പങ്കുവയ്ക്കുന്ന ഫോട്ടോഷൂട്ടുകള്‍ ആരാധകര്‍ ഏറ്റെടുക്കാറുണ്ട്.നവരാത്രിയോടനുബന്ധിച്ച്‌ ആര്‍ദ്ര പങ്കുവച്ച ചിത്രവും ക്യാപ്ഷനുമാണിപ്പോള്‍ ചര്‍ച്ചകള്‍ക്ക് ഇടയാക്കിയിരിക്കുന്നത്.

Ardra Das.Devi
Ardra Das.Devi

ദുര്‍ഗ്ഗ ദേവിയായി വേഷവിധാനങ്ങള്‍ ചെയ്തായിരുന്നു ആര്‍ദ്രയുടെ പുതിയ ചിത്രം എത്തിയിരിക്കുന്നത്.സ്വന്തം കുടുംബത്തിലും ദേവാലയങ്ങളിലും, എന്തിനു ആംബുലന്‍സില്‍ പോലും സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുമ്പോളും, പ്രതികരിക്കുന്ന സ്ത്രീകളെ സമൂഹം ഒറ്റപ്പെടുത്തുമ്പോളും, നമ്മള്‍ പറയുന്നു സ്ത്രീ സര്‍വ്വ ശക്തി സ്വരൂപിണിയായ ദേവിയാണെന്ന്.

Ardra Das.j
Ardra Das.j

ആദ്യം സ്ത്രീയെ ഒരു സഹജീവിയായി അംഗീകരിക്കാന്‍ പഠിക്കു.. എന്നിട്ട് ദേവിയാക്കാം. നവരാത്രി ആശംസകള്‍.’നിരവധി ആളുകളാണ് ആര്‍ദ്രയുടെ പോസ്റ്റിന് പോസിറ്റീവായ കമന്റുകളുമായെത്തുന്നത്. എന്നാല്‍ സര്‍വ്വസംഹാരയായ, ഭാരതസ്ത്രീയുടെ ശക്തിയുടെ അടയാളമായ ദുര്‍ഗ്ഗയെന്തിനാണ് വായ് മൂടികെട്ടിയിരിക്കുന്നതെന്നാണ് മിക്ക അളുകളും സംശയമായി ഉയര്‍ത്തിയിരിക്കുകയാണ്.