വർഷങ്ങൾക്കു ശേഷം സിബിമലയിലും രഞ്ജിത്തും ഒന്നിക്കുന്ന ചിത്രം ‘കൊത്ത്’ ആദ്യ ഷെഡ്യൂൾ പൂർത്തിയായി

0
436
Koth-Film-New
Koth-Film-New

1998ൽ റിലീസായ ‘സമ്മർ ഇൻ ബെത്‌ലഹേം’ എന്ന സിനിമയ്ക്ക് ശേഷം സിബി മലയിലും രഞ്ജിത്തും ഒന്നിക്കുന്ന ചിത്രം ‘കൊത്ത്’ ആദ്യ ഷെഡ്യൂൾ പൂർത്തിയായി.സിബി മലയിൽ സംവിധായകനും രഞ്ജിത് നിർമ്മാതാവുമായ ചിത്രത്തിൽ ആസിഫ് അലിയാണ് നായകൻ.സെപ്റ്റംബർ നാലിനായിരുന്നു പുതിയ പ്രോജക്ടിന്റെ പ്രഖ്യാപനം. ഒക്ടോബർ പത്തിന് ഷൂട്ടിംഗ് ആരംഭിച്ചു.

New Malayalam Film
New Malayalam Film

ഇരുപത്തിരണ്ട് വർഷം മുൻപ് ഈ ദിവസം ഇതിലൊരാൾ തിരക്കഥാകൃത്തും ഒരാൾ സംവിധായകനുമായി ‘സമ്മർ ഇൻ ബത്‌ലഹേം’ പുറത്തിറങ്ങി.ഇരുപത്തിരണ്ടു വർഷങ്ങൾക്ക് ശേഷം അതിലൊരാൾ നിർമാതാവും മറ്റൊരാൾ സംവിധായകനുമായി ഒരു ആസിഫ് അലി ചിത്രം ഈ വർഷം ആരംഭിക്കുകയാണ്,” പ്രഖ്യാപനവേളയിൽ രഞ്ജിത്ത് തന്റെ ഫേസ്ബുക് പോസ്റ്റിൽ കുറിച്ചതിങ്ങനെ.

Koth Film
Koth Film

രഞ്ജിത്തും പി.എം. ശശിധരനും പങ്കാളിത്തമുള്ള പ്രൊഡക്ഷൻ കമ്പനിയായ ഗോൾഡ് കോയിൻ മോഷൻ പിക്ച്ചർ കമ്പനിയാണ് നിർമ്മാതാക്കൾ. ഹേമന്ത് എന്ന നവാഗത രചയിതാവാണ് തിരക്കഥ. ‘മഞ്ഞിൽ വിരിഞ്ഞ പൂക്കൾ’ ചിത്രത്തിന്റെ അസ്സോസിയേറ്റ് ഡയറക്ടർ ആയി സിനിമാ ജീവിതമാരംഭിച്ച സിബി മലയിലിന്റെ ആദ്യ സംവിധാന സംരംഭം 1985ൽ റിലീസായ മുത്താരംകുന്ന് പി.ഒ.യാണ്.