യഥാർത്ഥ പ്രണയത്തിന് മരണമില്ല, കാമുകിയുടെ മരണത്തിൽ മനംനൊന്ത് സ്വയം ജീവനൊടുക്കി യുവാവ്‌

0
364
Suicide.......
Suicide.......

അവസാനത്തെ വാക്കിലും നീ കാണിച്ചു തന്നത് യഥാര്‍ത്ഥ ലോകത്തിലേക്കുള്ള  എന്‍റെ വരവിനെ ആയിരുന്നു… ഇനി ഞാന്‍ ഇവളുടെ കയി പിടിച്ചു ഇവളുടെ ലോകത്തില്‍ ഒന്ന് പ്രണയിച്ചു അലയട്ടെ.

Suicide.j
Suicide.j

ഹൈദരാബാദിൽ കാമുകി മരിച്ചതിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്തു. തെലങ്കാനയിലെ ജയശങ്കര്‍ ഭൂപലപ്പള്ളി ജില്ലയിലാണ് സംഭവം നടന്നത്. 24കാരനായ ചല്ല മഹേഷ് ആണ് കാമുകി മരിച്ചതിലെ വിഷമം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്തത്. പെണ്‍കുട്ടിയുടെ ശവകൂടീരത്തിന് മുന്നിലാണ് മഹേഷ് തൂങ്ങി മരിച്ചത്.

അസുഖ ബാധിതയായ കാമുകി മരിച്ചതിനെ തുടര്‍ന്ന് മഹേഷ് കടുത്ത മാനസ്സിക വിഷമത്തിലായിരുന്നു. കാമുകിയെ പിരിഞ്ഞ് ജീവിക്കാന്‍ സാധ്യമല്ലെന്ന് മരിക്കുന്നതിന് മുന്‍പ് മഹേഷ് വാട്‌സ്‌ആപ്പ് സ്റ്റാറ്റസില്‍ കുറിച്ചിരുന്നു.

Suicide
Suicide

തെലങ്കാന സ്റ്റേറ്റ് മിനറല്‍ ഡെവലപ്‌മെന്റ് കോര്‍പറേഷനില്‍ ജോലി ചെയ്തുവന്ന മഹേഷ്, ചില ജോലികളുണ്ടെന്ന് പറഞ്ഞാണ് ഞായറാഴ്ച വീടുവിട്ടിറങ്ങിയത്. കല്യാണത്തിനുള്ള ഒരുക്കങ്ങള്‍ നടത്തിവരവെയാണ് പെണ്‍കുട്ടി മരിച്ചത്. ഇത് മഹേഷിന് താങ്ങാന്‍ പറ്റിയില്ലെന്ന് ബന്ധുക്കള്‍ പറയുന്നു.